Kerala
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തൃശ്ശൂരിൽ ഓയിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം.
പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് സംഭവത്തിന് ശേഷം പോലീസിൽ കീഴടങ്ങി. ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ടിറ്റോ.
ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് ഇയാൾ തീയിട്ടത്. ഇതിന് പിന്നാലെ പ്രതി മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങുകയായിരുന്നു.