Kerala
വഴക്കിനെ തുടർന്ന് സഹോദരങ്ങൾ പുഴയിൽ ചാടി; ഒരാൾ രക്ഷപ്പെട്ടു, കാണാതായ ആൾക്കായി തെരച്ചിൽ

ആലപ്പുഴ തുറവൂരിൽ വഴക്കിനെ തുടർന്ന് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി സഹോദരങ്ങളുടെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ ഒരാളെ കാണാതായി. അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെയാണ്(36) കാണാതായത്.
അരൂർ കുമ്പളം പാലത്തിൽ നിന്നും ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇന്നലെ വഴക്കിട്ടാണ് സോജിയും സോണിയും രാത്രി വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഇരുവരും നേരെ എത്തിയത് അരൂർ കുമ്പളം പാലത്തിലാണ്.
ഇതിനിടെ സോണി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി. പിന്നലെ രക്ഷപ്പെടുത്താനായി സോജിയും ചാടിയെങ്കിലും സോണി ഒഴുക്കിൽപ്പെട്ടു. പാലത്തിന്റെ തൂണിൽ പിടിച്ചിരുന്ന സോജിയെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. സോണിക്കായുള്ള തെരച്ചിൽ തുടരുകയാണ്.