Kerala
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തീരുന്നു; ഇനി മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ തന്നെ ലഭിക്കും.
സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. പതിനായിരം കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാൽ നൽകി. മാസം തോറും 50 കോടി സർക്കാർ തുടർന്നും നൽകും. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നൽകുമ്പോൾ തിരിച്ചടക്കും
പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനായി മാറ്റിവെക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യനാകും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.