National

ഗുഡ്ക വാങ്ങാൻ 10 രൂപ നൽകിയില്ല; അറുത്തെടുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനിൽ

ഒഡീഷ: മയൂർഭഞ്ച് ജില്ലയിൽ ലഹരി ​പദാർത്ഥമായ ​ഗുഡ്ക വാങ്ങാൻ 10 രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍. 70 വയസുള്ള ബൈദർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് പറയുന്നു. തുടർന്ന് 40 വയസുള്ള പ്രതി അറുത്തെടുത്ത തലയുമായി ചന്ദുവ പൊലീസ് സ്റ്റേഷനിലേത്തി കീഴടങ്ങി.

ഇതേസമയം, പ്രതിയുടെ അമ്മ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു നിസാര കാര്യത്തിന് പ്രതിയും മാതാപിതാക്കളും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് എസ്ഡിപിഒ പ്രവത് മല്ലിക് പറഞ്ഞു. ഫോറൻസിക് സംഘത്തോടൊപ്പം പൊലീസ് ഗ്രാമത്തിലെത്തി, അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!