കള്ളപ്പണം വെളുപ്പിക്കൽ കേസ്; എസ് ഡി പി ഐ അധ്യക്ഷൻ എംകെ ഫൈസിയെ ഇന്നും ചോദ്യം ചെയ്യും

പോപുലർ ഫ്രണ്ട് കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഫൈസിയെ കോടതി ആറ് ദിവസത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. രാജ്യത്തിന് പുറത്ത് നിന്നടക്കം പോപുലർ ഫ്രണ്ടിന് എത്തിയ പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ
എസ് ഡി പി ഐയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. എസ് ഡി പി ഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപുലർ ഫ്രണ്ടിൽ നിന്നാണെന്നും ഇ ഡി പറയുന്നു. എസ് ഡി പി ഐ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പിഎഫ്ഐ ആണ്.
പരിശോധനയിൽ നാല് കോടിയോളം രൂപ നൽകിയതിന്റെ തെളിവ് ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും, കൂടാതെ റമദാന്റെ പേരിലും പണം സ്വരൂപിച്ചതായി ഇഡി ആരോപിക്കുന്നു.