Kerala
ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും തൃശ്ശൂരിൽ കണ്ടെത്തി

[ad_1]
ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു
ഇന്ന് പുലർച്ചെ മുതലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്ന് പെൺകുട്ടികളെ കാണാതായത്. 15, 16, 18 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ അനാഥാലയത്തിൽ നിന്നാണ് പെൺകുട്ടികൾ ചാടിപ്പോയത്. ആലുവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തൃശ്ശൂരിൽ നിന്ന് കണ്ടെത്തിയത്.
[ad_2]