Novel

തണൽ തേടി: ഭാഗം 52

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവളുടെ ചുണ്ടിലും നാണം നിറഞ്ഞ ഒരു ചിരി വന്നു.

എന്തിനാ വിളിച്ചേ..?

അവളുടെ മുഖത്തേക്ക് നോക്കി കൈ വിട്ടു കൊണ്ട് അവൻ ചോദിച്ചു.

അന്നെന്തോ പറയാൻ വന്നില്ലേ,?പിന്നെ ഓർക്കുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ, അത് എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു..

അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

അതിനി ചോദിക്കണമെന്ന് തോന്നുന്നില്ല. അതിനുള്ള ഉത്തരമൊക്കെ എനിക്ക് കിട്ടി.

അതെന്താ..? അവള് ചോദിച്ചപ്പോൾ അവൻ ഒന്നും ഇല്ല എന്ന് കണ്ണ് കാണിച്ചു. ചില കാര്യങ്ങൾക്കോക്കെ നമുക്ക് മറുപടി വേണ്ട.

അവൻ പറഞ്ഞു. അപ്പോഴേക്കും നടന്നുകൊണ്ട് ഇരുവരും വീട്ടിലേക്ക് എത്തിയിരുന്നു. രണ്ടുപേരും വരുന്നത് കാണെ അനുവിന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവൾ ചാടി തുള്ളി അകത്തേക്ക് പോയി

നീയെന്താടാ ഈ സമയത്ത്..?

അവനെ കണ്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന ആനി ചോദിച്ചു

കഴിക്കാൻ വന്നതാ, ചോറായിയാരുന്നോ.?

അവൻ ചോദിച്ചു

പറഞ്ഞപോലെ നീ ഇന്ന് ചോറ് കൊണ്ടുപോയില്ലല്ലോ ഞാൻ മറന്നു. എല്ലാം ആയി, തോരനു അരപ്പും കൂടെ ചേർത്താൽ മതി. അത് ഞാൻ ഇപ്പോൾ ചേർക്കാം.. നീ വന്നു ഇരിക്ക്. നീയും വാ കഴിക്ക്, രാവിലെ പോയതല്ലേ

ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി പറഞ്ഞു.

ചെന്ന് ഡ്രസ്സ് മാറിയിട്ട് വാ കഴിക്കാം,

സെബാസ്റ്റ്യൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

ഞാൻ പിന്നെ കഴിച്ചോളാം..

അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി കഴിക്കാൻ വന്നത് എന്തിനാണെന്ന് അറിയാല്ലോ.? അപ്പോ കൂടെ ഇരുന്ന് കഴിക്കാൻ ഒരാൾ വേണ്ടേ.?

അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവളും വല്ലാതെ ആയിരുന്നു. ആദ്യമായാണ് അവൻ ഇത്രയും തുറന്ന് സംസാരിക്കുന്നത്.

ചേട്ടായി വാ കഴിക്കാം…

അകത്തുനിന്നും അനു വിളിച്ചപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു..

ചെന്ന് കഴിക്ക് സ്നേഹത്തോടെ വിളിക്കുന്നു

അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു
ഇതെന്ത് എന്ന് അറിയാതെ ലക്ഷ്മിയെ നോക്കി സെബാസ്റ്റ്യൻ. ആരോടോ ഉള്ള ദേഷ്യം ആണ്.

പോയി ഡ്രസ്സ് മാറിയിട്ട് വാടോ, ഇല്ലേൽ ഞാൻ പോവാ

പരിഭവത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ മുറിയിൽ പോയി വേഷമൊക്കെ മാറി തിരിച്ചു വന്നിരുന്നു.

തിരിച്ചു ഡൈനിങ് റൂമിൽ വരുമ്പോൾ അവന് ഭക്ഷണം വിളമ്പി കൊടുക്കുന്ന അനുവിനെയാണ് കണ്ടത്. ദേഷ്യം തോന്നിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. അവൻ തന്നെയാണ് അവന്റെ അരികിലുള്ള കസേര അവൾക്കായി നീക്കിയിട്ടത്.

നിങ്ങൾ കഴിക്കുന്നില്ലേ ആനിയോടും അനുവിനോടുമായി അവൻ ചോദിച്ചു.

ഞങ്ങൾ പിന്നെ കഴിച്ചോളാം..! സമയമുണ്ടല്ലോ, നിങ്ങൾ കഴിച്ചോ

ആനി അങ്ങനെ പറയുമ്പോഴും സെബാസ്റ്റ്യന് ആവശ്യമുള്ളതെല്ലാം അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുക്കുന്ന അനുവിനെ കാണെ വല്ലാത്ത ഒരു ദേഷ്യം തന്നെ തോന്നിയിട്ടുണ്ടായിരുന്നു ആ നിമിഷം ലക്ഷ്മിക്ക്..

സെബാസ്റ്റ്യൻ ആവട്ടെ പ്ലേറ്റ് അടക്കം എല്ലാം ലക്ഷ്മിയ്ക്ക് നേരെ നീട്ടി കൊടുക്കുകയാണ്..

വെള്ളം എടുത്തോണ്ട് വരാമേ

ലക്ഷ്മിയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അതും പറഞ്ഞ് അനു അകത്തേക്ക് പോയപ്പോഴാണ് ചോറിൽ കയ്യിട്ടു ഇളക്കി കൊണ്ടിരിക്കുന്ന ലക്ഷ്മിയേ അവൻ ശ്രദ്ധിച്ചത്..

കഴിക്കെടോ ഇനി വാരി തരേണ്ടി വരുമോ.?

കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നാണം അലതല്ലിയിരുന്നു.

തരേണ്ടി വന്നാൽ തരുമോ.?

കുസൃതിയോടെ അവൾ ചോദിച്ചു. അവൻ അത്ഭുതത്തോടെ അവളെ നോക്കി.

അവന്റെ കാര്യത്തിൽ താൻ വല്ലാതെ സ്വാർത്ഥ ആയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. അനു അവനോട് കാണിക്കുന്ന അടുപ്പമാണ് തന്നെ അസ്വസ്ഥയാക്കുന്നത്. ഒരുപക്ഷേ അനുവിന് അവനോട് ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല. അവന്റെ മനസ്സിൽ താൻ ഉണ്ട് എന്ന് വ്യക്തമായി അവൻ പറഞ്ഞ വാക്കുകളിൽ വ്യക്തമായ കാര്യം ആണ്. അതോർക്കെ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു.

ഇരുന്ന് സ്വപ്നം കാണാതെ കഴിക്കു കൊച്ചേ…

അവന്റെ സ്വരം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്. അപ്പോഴേക്കും ഒരുരള ചോറ് തന്റെ നേർക്ക് വന്നത് അവൾ കണ്ടു. അത്ഭുതത്തോടെ അവൾ അവനെ നോക്കി…

വാരി തരുമോന്ന് ചോദിച്ചിട്ട്

കുസൃതിയോടെ അവൻ ചോദിച്ചു…തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!