Kerala

സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ; സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എം.വി ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തത്. സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തിരഞ്ഞെടുത്തു. 17 സെക്രട്ടറിയറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.

ആര്‍. ബിന്ദു (തൃശൂര്‍), വി. വസീഫ് (കോഴിക്കോട്), ജോണ്‍ ബ്രിട്ടാസ് (കണ്ണൂര്‍), എസ്. ജയമോഹന്‍ (കൊല്ലം), എം. പ്രകാശന്‍ മാസ്റ്റര്‍ (കണ്ണൂര്‍), വി.കെ. സനോജ് (കണ്ണൂര്‍), കെ. ശാന്തകുമാരി (പാലക്കാട്), എം. അനില്‍കുമാര്‍ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), ബി.ആര്‍. രഘുനാഥ് (കോട്ടയം), ഡി.കെ മുരളി(തിരുവനന്തപുരം), എം. രാജഗോപാല്‍ (കാസര്‍കോട്), കെ. റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനില്‍ (മലപ്പുറം), കെ.വി. അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍), ബിജു കണ്ടക്കൈ (കണ്ണൂര്‍), എന്നിവരാണ് സംസ്ഥാനസമിതിയിലെ പുതുമുഖങ്ങൾ.

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ‌
പിണറായി വിജയൻ, എം.വി ​ഗോവിന്ദൻ, ഇ.പി ജയരാജൻ, ടി.എം തോമസ് ഐസക്, കെ.കെ ശൈലജ, എളമരം കരീം, ടി.പി രാമകൃഷ്ണൻ, കെ.എൻ ബാല​ഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സി.എസ് സുജാത, പി. സതീദേവി, പി.കെ ബിജു, എം. സ്വരാജ്, പി.എ മു​ഹമ്മദ് റിയാസ്, കെ.കെ ജയചന്ദ്രൻ, വി.എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ.പി സതീഷ് ചന്ദ്രൻ,

സി.എച്ച് കുഞ്ഞമ്പു, എം. വി ജയരാജൻ, പി. ജയരാജൻ, കെ. കെ രാ​ഗേഷ്, ടി. വി രാജേഷ്, എ. എൻ ഷംസീർ, സി. കെ ശശീന്ദ്രൻ, പി. മോഹനൻ മാസ്റ്റർ, എ. പ്രദീപ് കുമാർ, ഇ. എൻ മോഹൻ​ദാസ്, പി.കെ സൈനബ, സി.കെ രാജേന്ദ്രൻ, എൻ.എൻ കൃഷ്ണദാസ്, എം. ബി രാജേഷ്, എ. സി മൊയ്തീൻ, സി.എൻ മോഹനൻ, കെ. ചന്ദ്രൻ പിള്ള, സി. എം ദിനേശ്മണി, എസ്. ശർമ, കെ. പി മേരി, ആർ. നാസർ,

സി. ബി ചന്ദ്രബാബു, കെ. പി ഉദയബാനു, എസ്. സുദേവൻ, ജെ. മേഴ്സികുട്ടിയമ്മ, കെ. രാജ​ഗോപാൽ, എസ്. രാജേന്ദ്രൻ, കെ. സോമപ്രസാദ്, എം. എച്ച്. ഷാരിയാർ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി. എൻ സീമ, വി ശിവന്‍കുട്ടി, ഡോ. വി. ശിവദാസന്‍, കെ. സജീവന്‍, എം.എം വര്‍​ഗീസ്, സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ. എ റഹിം, വി.പി സാനു, ഡോ. കെ.എന്‍ ​ഗണേഷ്, കെ.എസ് സലീഖ, കെ.കെ ലതിക, പി.ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ്. സതീഷ്, എന്‍. ചന്ദ്രന്‍.

സെക്രട്ടേറിയറ്റ് അം​ഗങ്ങൾ

പിണറായി വിജയൻ, എം.വി ​ഗോവിന്ദൻ, ഇ.പി ജയരാജൻ, കെ.കെ ശൈലജ, ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, കെ.എൻ ബാല​ഗോപാൽ, പി. രാജീവ്, കെ.കെ ജയചന്ദ്രൻ, വി.എൻ വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ​ദിനേശൻ, എം.വി ജയരാജൻ, സി.എൻ മോഹനൻ.

കൊല്ലത്ത് സമാപിക്കുന്ന 24-ാമത് സിപിഎം സംസ്ഥാന സമ്മേളനത്തിലാണ്, 71 കാരനായ എം.വി ഗോവിന്ദനെ കേരളത്തിലെ സിപിഎമ്മിന്റെ അമരക്കാരനായി വീണ്ടും തിരഞ്ഞെടുത്തത്. പാർട്ടി സമ്മേളനത്തിൽ ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. 2022 ഓഗസ്റ്റിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തുടർന്ന് സെപ്റ്റംബർ രണ്ടിന് മന്ത്രിപദം രാജിവെച്ച് ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഇതിനു പിന്നാലെ എം.വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയിലും ഉൾപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!