Kerala
ഇടുക്കി തേയില ഫാക്ടറിയിൽ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു
[ad_1]
ഇടുക്കിയിലെ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷാണ്(37) മരിച്ചത്. ഇന്ന് രാവിലെ തേയില സംസ്കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം
യന്ത്രം അബദ്ധത്തിൽ ഓൺ ആകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നുവെന്നാണ് വിവരം. മറ്റ് തൊഴിലാളികളാണ് യന്ത്രം ഓഫ് ചെയ്ത് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം.
[ad_2]