World
പാക്കിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിനിൽ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലിൽ 30 സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. 30 സൈനികരെ ബിഎൽഎ സംഘം വെടിവെച്ചു കൊന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്നലെയാണ് ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ബി എൽ എ റാഞ്ചിയത്. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെ ബന്ദികളാക്കിയിരുന്നു. ട്രെയിനിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടിരുന്നു.
തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. വിഘടനവാദികൾ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ട്രെയിൻ റാഞ്ചുകയുമായിരുന്നു.