അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഭാര്യ ഉഷയും ഈ മാസം ഇന്ത്യയിലെത്തും

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും ഈ മാസം തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥാനമേറ്റെടുത്ത ശേഷം വാൻസ് നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരിക്കും. നേരത്തെ ഫ്രാൻസ്-ജർമനി രാജ്യങ്ങൾ വാൻസ് സന്ദർശിച്ചിരുന്നു
നേരത്തെ പാരീസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ സുപ്രധാന കാര്യങ്ങളെ കുറിച്ച് നേതാക്കൾ സംസാരിച്ചു. ആണവോർജം അടക്കമുള്ള വിവിധ മേഖലകളിലെ പിന്തുണ ഈ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി
വ്യാപാരം, പ്രതിരോധം അടക്കമുള്ള മേഖലകളിൽ പുതിയ അന്താരാഷ്ട്ര വെല്ലുവിളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള തീരുമാനം കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഉറപ്പ് വരുത്തിയിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് വാൻസിന്റെ ഭാര്യ ഉഷ.