വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാനെ ജയിലിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പോലീസ് വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. 80,000 രൂപ ലത്തീഫിൽ നിന്ന് കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. പിതൃമാതാവിന്റെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു
അമ്മയെ കഴുത്തു ഞെരിച്ചിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. ഇതിന് ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യയെയും കൊല്ലുന്നത്. ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റർ അകലെ കാട്ടിലേക്ക് എറിയുകയും ചെയ്തിരുന്നു.