Kerala
സാമ്പത്തിക തർക്കത്തെ തുടർന്ന് പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു(24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ വിഷ്ണു(23) പോലീസിന്റെ കസ്റ്റഡിയിലായി.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
മനുവിനെ ആക്രമിച്ച സമയത്ത് വിഷ്ണു മദ്യലഹരിയിലായിരുന്നു. മനുവിനെ ഉടനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.