തണൽ തേടി: ഭാഗം 56

എഴുത്തുകാരി: റിൻസി പ്രിൻസ്
അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി.
മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു
ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച വീണ്ടും തന്നെ ഞെട്ടിക്കുന്നതായിരുന്നു, സിമി ചേച്ചിയുമായി കമ്പനിയായ അർച്ചന. അവളല്ലെങ്കിലും അങ്ങനെയാണ്. എല്ലാവരുമായും വളരെ പെട്ടെന്ന് കമ്പനി ആവുന്ന കൂട്ടത്തിലാണ്.
ഇവിടെ വന്നപ്പോൾ തന്നെ സിനിയുമായി അടുത്തു കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് സിമി ചേച്ചിയെയും കയ്യിൽ എടുത്തു എന്ന് പറയുന്നതാണ് സത്യം. വന്നപ്പോൾ മുതൽ ഓരോ ജോലികൾ ചെയ്ത് അമ്മച്ചിയേയും.
സിമി ചേച്ചിയ്ക്ക് ഇപ്പോൾ തന്നോട് പിണക്കം ഒന്നുമില്ല. കുഞ്ഞിനെ ഒക്കെ തന്റെ കയ്യിലാണ് പിടിക്കാൻ തരുന്നത്. നാത്തൂനാണ് എന്ന രീതിയിൽ തന്നെയാണ് രീതികളൊക്കെ. അത് വലിയ സന്തോഷം പകരുന്ന ഒന്നുതന്നെയാണെന്ന് അവൾ ഓർമ്മിക്കുകയും ചെയ്തു.
ഇടയിൽ ബന്ധുക്കാരെയൊക്കെ പരിചയപ്പെടുത്തി തരുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ജോജി ചേട്ടന്റെ വീട്ടുകാർ വന്നപ്പോഴും കൊണ്ട് നിർത്തി പരിചയപ്പെടുത്തുന്നുണ്ട്.
ഈ കുടുംബത്തിലെ ഒരാളെ പോലെ എല്ലാവരും തന്നെ ചേർത്തുപിടിക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. അതിനൊപ്പം തന്നെ ആ ഒരുത്തന്റെ സ്നേഹലാളനങ്ങളും. നാളെ അവന്റെ നല്ല പാതി ആവാൻ പോകുന്നത് ഓർത്തപ്പോൾ ചൊടിയിൽ ഒരു പുഞ്ചിരി വിടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..
അപ്പുറത്ത് ആന്റണിയും അയാളുടെ കൂട്ടുകാരും എല്ലാവരും കൂടി ചെറിയ രീതിയിലുള്ള ആഘോഷമാണ്. സെബാസ്റ്റ്യൻ ആണ് അവർക്ക് വേണ്ട സാധനം അവിടെ എത്തിച്ചു കൊടുത്തത്.
കുറച്ചു മുൻപ് എവിടെയോ പോയിട്ട് വന്ന് ചാച്ചന്റെ കയ്യിൽ വലിയൊരു കുപ്പി കൊടുത്ത് ആരും കാണാതെ പുറകിലേക്ക് പറഞ്ഞു വിടുന്നവനെ അവൾ പെട്ടെന്ന് ഓർത്തെടുത്തു. എന്തൊക്കെ പറഞ്ഞാലും ആൾക്ക് ചാച്ചൻ എന്ന് വെച്ചാൽ വലിയ ജീവനാണ്. അമ്മച്ചി പലപ്പോഴും ചാച്ചനെ ഓരോന്ന് പറയുമ്പോഴും ആൾ വന്ന് തടസ്സം പിടിക്കുന്നതും ഇടയ്ക്ക് ആരും കാണാതെ ചാച്ചന്റെ പോക്കറ്റിലേക്ക് തിരുകി കുറച്ച് കാശ് വെച്ച് കൊടുക്കുന്നതും ഒക്കെ പലതവണ അപ്രതീക്ഷിതമായി അവൾ കണ്ടിട്ടുണ്ട്.
അതിരുവിട്ട് ഇതുവരെയും ചാച്ചനോട് അവൻ സംസാരിക്കുന്നതും കേട്ടിട്ടില്ല. പലപ്പോഴും ദേഷ്യത്തോടെ അമ്മയോട് സംസാരിക്കാറുണ്ട്. പക്ഷേ ചാച്ചനോട് ഒരു വാക്കുപോലും ആവശ്യമില്ലാതെ സെബാസ്റ്റ്യൻ സംസാരിക്കാറില്ല എന്ന് അവൾ ശ്രദ്ധിച്ചിരുന്നു. പകരം അയാൾക്ക് ആവശ്യമുള്ളതെല്ലാം ആ കൈകളിലെത്തിക്കാൻ യാതൊരു മടിയും അവൻ കാണിക്കുകയും ചെയ്യാറില്ല..
അതേസമയം സെബാസ്റ്റ്യനും അമ്മാച്ചനും തമ്മിൽ സുഹൃത്തുക്കളെ പോലെയാണ് എന്നും അവൾക്ക് മനസ്സിലായിട്ടുണ്ട്. എല്ലാവർക്കും പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നും കുടുംബത്തെ അത്രമേൽ നെഞ്ചോട് ചേർത്ത് പിടിക്കാൻ അവന് സാധിക്കുന്നുണ്ട് എന്നും അവൾക്ക് മനസ്സിലായിരുന്നു..
വന്നവർക്കൊക്കെ വിളമ്പിയത് സെബാസ്റ്റ്യനും സുഹൃത്തുക്കളും തന്നെയായിരുന്നു.
സെബാസ്റ്റ്യന്റെ കൂട്ടുകാരുടെ വക പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. കൂട്ടത്തിൽ കയറി സണ്ണി ചാച്ചനും ഡാൻസ് കളിക്കുന്നത് കാണാം. ആള് നല്ല ആക്ടീവ് ആണ്. എല്ലാത്തിനും കൂടെ ശിവ അണ്ണനും ഉണ്ട്. ഇതൊക്കെ ഒരു പ്രത്യേക ഓളം തന്നെയാണെന്ന് ലക്ഷ്മി ഓർത്തു..
തന്റെ വീട്ടിൽ ഇത് ഒന്നുമുണ്ടായിട്ടില്ല. തങ്ങളുടെ ആഘോഷങ്ങളെല്ലാം വളരെ സ്വകാര്യം ആയിട്ടുള്ളതായിരുന്നു. അച്ഛനും ചെറിയമ്മയും താനും അനുജനും മാത്രം അടങ്ങുന്നത്. പലപ്പോഴും അച്ഛനെയും അച്ഛന്റെ വീട്ടുകാരെയും പോലും ക്ഷണിക്കാൻ താല്പര്യമുണ്ടായിരുന്നില്ല ചെറിയമ്മയ്ക്ക്. എല്ലാവരിൽ നിന്നും അകന്ന ഒരു ജീവിതമായിരുന്നു. താൻ ഇതൊക്കെ ആയിരുന്നു ആഗ്രഹിച്ചത്.
മൈക്കും കരോക്കെയും ഒക്കെയായാണ് ആൾക്കാര് നിൽക്കുന്നത്. ഇതിനിടയിൽ സണ്ണി ചാച്ചൻ പഴയ ഏതോ ഒരു പാട്ട് പാടുന്നതും കണ്ടു. ആനി ആന്റി വഴക്ക് പറയുന്നുണ്ടെങ്കിലും ആള് നിന്ന് പാടുകയാണ്. ആൾക്ക് നല്ല പ്രോത്സാഹനവും കിട്ടുന്നുണ്ട്.
കൂട്ടത്തിൽ കൂടുതലും ബന്ധുക്കൾ ആയതുകൊണ്ടു തന്നെ എല്ലാവരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എടാ സെബാനെ നിന്റെ ദിവസമല്ലേ നീ ഒരു പാട്ട് പാടണം.!
ശിവൻ പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ വേണ്ട എന്ന് പറഞ്ഞുവെങ്കിലും. എല്ലാവരും കൂടെ നിർബന്ധിച്ച് ആളുടെ കയ്യിലേക്ക് മൈക്ക് കൊണ്ട് കൊടുത്തു. പിന്നെ പാടാതെ തരമില്ല എന്ന് അവസ്ഥ വന്നതോടെ. ആള് പാടാം എന്ന് അവസ്ഥയിൽ എത്തി. കണ്ണുകൾ ഒക്കെ താണു തുടങ്ങിയിട്ടുണ്ട്. ആള് കുടിച്ചു എന്ന് അത് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്..
ഷർട്ടിന്റെ സ്ലീവ് അലസമായി ചുരുട്ടി വെച്ചിരിക്കുകയാണ്.
ഇവൻ നന്നായിട്ട് പാട്ടുപാടുമെന്ന്
ശിവൻ പറഞ്ഞു
അങ്ങോട്ടു പാട് ഇച്ചായ
വിഷ്ണു പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അങ്ങനെ അവസാനം പാട്ട് പാടാനായി മൈക്കുമെടുത്ത് സ്റ്റേജിലേക്ക് കയറി. ആ രാഗ വിസ്താരം കേൾക്കുവാൻ വേണ്ടി അവളും. മൈക്ക് എടുത്ത് അവൻ അവളുടെ മുഖത്തേക്ക് നോക്കി, അവളെ നോക്കി ഒന്ന് കണ്ണുചിമ്മി അവൾക്ക് മാത്രം മനസിലാവുന്ന കുസൃതി ചിരിയോടെ അവൻ പാടി തുടങ്ങി
🎶അമ്പ് പെരുന്നാൾ ചേലോടേ…
എൻ്റെ മുന്നിൽ വന്നവളാ…
അന്ന് തൊട്ടേ ഉള്ളാകേ…
വമ്പ് കാട്ടണ പെണ്ണിവളാ…
ആരുമില്ലാ നേരത്ത്…
ശൃംഗാരമോതും കണ്ണിവളാ…
വീട് നിറയെ പിള്ളേരായ്…
എൻ നാട് വാഴാൻ പോണോളാ…
പാതിരാവിൻ വാതിലെന്നും
ചാരിടുന്നോള്…
പാതിയായ് എന്നുമെന്നിൽ
ഒട്ടിടുന്നോള്…🎶…തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…