Kerala

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ അശ്ലീല അക്കൗണ്ട്: യുവാവ് അറസ്റ്റിൽ

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ അശ്ലീല അക്കൗണ്ട് നിർമിച്ച യുവാവ് അറസ്റ്റിൽ. പരസ്യ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കിയത്.

സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻ വീട്ടിൽ മെൽവിൻ വിൻസെന്റ് അറസ്റ്റിലായി. ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് യുവതിയുടെ ബന്ധുക്കൾക്ക് അടക്കം മെൽവിൻ അശ്ലീല മെസേജുകൾ അയച്ചിരുന്നു.

യുവതി തുടർന്ന് പരാതി നൽകുകയായിരുന്നു. മെസേജിന്റെ ഐപി അഡ്രസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മെൽവിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!