Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 21

[ad_1]

രചന: രഞ്ജു ഉല്ലാസ്

എടി…. നീയ്… നീ ചതിച്ചു അല്ലേടി എന്നെ…. ങ്ങെ…. ആരോടും ഒന്നും പറയാതെ ഒളിച്ചു പോന്നത് ഇതിനു ആയിരുന്നു ല്ലെടി…. തലങ്ങും വിലങ്ങും ആമി
യേ അവരൂ തല്ലി ച തച്ചപ്പോൾ ആയിരുന്നു ഒരു കൈ വന്നു ആ സ്ത്രീ യുടെ വലം കൈ തണ്ടയിൽ മുറുകിയത്…
അവർ മുഖം ഉയർത്തിയപ്പോൾ കണ്ടത്, കണ്ണിൽ കത്തുന്ന അഗ്നിയുമായി തന്നെ ഉറ്റു നോക്കുന്ന ഡെന്നിസിനെ ആയിരുന്നു..
വേദന കൊണ്ട് പു ളഞ്ഞു നിൽക്കുകയാണ് ആമിയുടെ അമ്മ.. ഡെന്നിസ് ആണെങ്കിൽ പിടുത്തം വല്ലാണ്ട് മുറു ക്കുക യാണ്…
ആഹ്… വിടെടാ ചെറുക്കാ എന്നെ… നിന്റെ വിളച്ചിലൊന്നും എന്റെടുത്ത് വേണ്ട… ഇത് ആള് വേറെയാ കെട്ടോ…
“എന്റെ മകളെ നി ഭീഷണി പ്പെടുത്തി ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയല്ലേടാ… മര്യാദയ്ക്ക് ഇവളെ ഞങ്ങളുടെ ഒപ്പം അയച്ചില്ലെങ്കിൽ നീ വിവരം അറിയും…” അതും പറഞ്ഞുകൊണ്ട്  അവർ ഡെന്നി സിന്റെ നേർക്ക് തിരിഞ്ഞു..

“നിങ്ങള് ഒരു ചുക്കും ചെയ്യില്ലെന്നേ… ഇത് ഡെന്നിസ് ആണ്,, ഇവളുടെ കഴുത്തിൽ താലികെട്ടിയത് ഈ ഞാനാണെങ്കിൽ, ദേ പെണ്ണുമ്പിള്ളെ,ഈ ഗേറ്റിന്റെ അപ്പുറത്തേക്ക് പോലും നിങ്ങൾ ഇവളെ യും ആയിട്ട് എത്തില്ല. പിന്നെ ആമി യ്ക്ക് സമ്മതം ആണെങ്കിൽ കൊണ്ട് പോയ്ക്കൊ… ഞാൻ ഒരിക്കലും തടയില്ല.”

അതും പറഞ്ഞുകൊണ്ട് അവൻ മുണ്ടൊന്ന് അഴിച്ചു മുറുക്കിയുടുത്ത ശേഷം ആമിയെ നോക്കി..

” ഇച്ചായനെ വിട്ടിട്ട് ഞാൻ എവിടേക്കും വരില്ലമ്മേ. അമ്മ എന്നെ നിർബന്ധിക്കുകയും വേണ്ട… “

“മോളെ ആമി… നിയ്… നീ ഇങ്ങനെയൊക്കെ പറഞ്ഞാൽ അമ്മയ്ക്ക് ഇനി ആരാടി ഉള്ളത്…”

” അമ്മയുടെ രണ്ടാം ഭർത്താവില്ലേ… അയാളും ആയിട്ട് അമ്മയ്ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയം… എന്നെ ഇനി ശല്യപ്പെടുത്താനായി ഇങ്ങോട്ട് വന്നേക്കരുത്.. എനിക്ക് എന്റെ ഡെന്നിച്ചായൻ മാത്രം മതി,,, ഈ ജന്മം മുഴുവനും ഞാൻ കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോട് മാത്രമാണ്, ഒപ്പം ഈ താലിയോടും ” അതും പറഞ്ഞുകൊണ്ട് അവൾ ഡെന്നിസിന്‍റെ അടുത്തേക്ക് അല്പം കൂടി ചേർന്നു..

“കേട്ടല്ലോ പറഞ്ഞത്.. ഇനി കൂടുതൽ ഒന്നും, നിങ്ങളോട് സംസാരിക്കുവാൻ ഞാനും എന്റെ ഭാര്യയും ഉദ്ദേശിക്കുന്നില്ല, അതുകൊണ്ട് വേഗം തന്നെ ഈ ഏമാന്മാരെയും കൂട്ടി സ്ഥലം കാലിയാക്ക്, ഞങ്ങൾക്കൊന്നു ഉറങ്ങണം.. പാതിരാത്രിയിൽ വിളിച്ച് എഴുന്നേൽപ്പിച്ച് മനുഷ്യന്റെ നല്ല മൂഡും കളഞ്ഞിട്ട് “അവൻ ശബ്ദം താഴ്ത്തി,ആമിയുടെ അമ്മയെ നോക്കി ഒരു പ്രത്യേക ലാഘവത്തിൽ പറഞ്ഞു. എന്നിട്ട് എസ്ഐയുടെ അടുത്തേക്ക് ചെന്നു.
സാറേ, കാര്യം ഇവരുടെ മകൾ ആയിരിക്കും ഒക്കെ ശരി തന്നെ, പക്ഷേ ഞാനും ഇവളും തമ്മിൽ അഞ്ചുവർഷമായി ഇഷ്ടത്തിലായിരുന്നു, എന്റെ വീട്ടുകാരെ മൊത്തം വെറുപ്പിച്ചാണ് ഞാൻ ഇവളെ കല്യാണം കഴിച്ചത്, എന്നിട്ടിപ്പോൾ ഇവളുടെ അമ്മ വന്നിട്ട്, ഇതുപോലെത്തെ , കോപ്പിലെ വർത്താനം കൂടി പറഞ്ഞാൽ, എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി വരും കേട്ടോ. പിന്നെ സംയമനം പാലിക്കാതെ നിവൃത്തിയില്ലല്ലോ, ഇല്ലെങ്കിൽ പിന്നെ സ്ത്രീ പീഡന പരാതിയിൽ ആയിരിക്കും നാളെ നിങ്ങൾ എന്റെ അടുത്തേക്ക് കേറാൻ വരുന്നത്..” തന്റെ സ്വതസിദ്ധമായ ശൈലിയിൽ , താടി ഉഴിഞ്ഞു കൊണ്ട് ഡെന്നീസ്, പറഞ്ഞു.
എസ് ഐ കണ്ണുകൊണ്ട് എന്തോ കാണിച്ചപ്പോൾ ഒപ്പം ഉണ്ടായിരുന്ന വനിതാ പൊലീസ്, ആമിയുടെ അമ്മയെ വിളിച്ചു മാറ്റി മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു..
എന്നിട്ട് 10 മിനിറ്റിനുള്ളിൽ തന്നെ അവർ, തിരികെ വീണ്ടും ടെന്നീസിന്റെ സിറ്റൗട്ടിലേക്ക് വന്നു.
“എടി… വളർത്തി വലുതാക്കിയ അമ്മയെ, ഉപേക്ഷിച്ച് കണ്ടവന്റെ കൂടെ പോയ നീ ഉണ്ടല്ലോടി, ഒരുകാലത്തും ഗതി പിടിക്കില്ല, അനുഭവിക്കുo നീയ്… ഇവന്റെ കൂടെ സുഖിച്ചു വാഴാമെന്ന് സ്വപ്നത്തിൽ പോലും നീ കരുതണ്ട,നിനക്ക് സന്തതികൾ പോലും ഉണ്ടാകില്ലെടി, ഒരമ്മയുടെ ശാപമാണിത്….” ഇരു കൈകളും  നെറുകയിലേക്ക് ചേർത്തുവച്ചുകൊണ്ട്, അവർ ആമിയെ നോക്കി ഉറക്കെ പറഞ്ഞ ശേഷം വെളിയിലേക്ക്, ശരവേഗത്തിൽ പാഞ്ഞു പോയി.

ആ സമയത്ത് ടെന്നീസും എസ്ഐയും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കഥകൾ പറയുന്നുണ്ടായിരുന്നു..

***

തന്റെ മുന്നിൽ ഇരുന്ന് കൊണ്ട് വിങ്ങി കരയുന്ന ആമി യേ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ വിഷമിക്കുകയാണ് ഡെന്നിസ്…

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കവിളൊക്കെ നീര് വന്നത് പോലെ വീർത്തിരിക്കുന്നു,.
അത് കണ്ടപ്പോൾ അവനു വിഷമം തോന്നി.

ആമി… എടാ….
അവൻ തോളിൽ കൈ വെച്ചിട്ടും അവൾ തന്റെ മുഖം കൈകുമ്പിളിൽ പൂഴ്ത്തി കരഞ്ഞു കൊണ്ടേ ഇരുന്നു.

ആമി…. കരയാതെ പെണ്ണേ നീയ്… അവര് നിന്നേ തേടി വരും എന്നുള്ളത് നൂറു ശതമാനം നമ്മൾക്ക് അറിയാമായിരൂന്നത് അല്ലെ.. Cctv മാത്രം പരീശോദിച്ചാൽ മതി പോലീസിന് തെളിവ് ലഭിക്കും…. നിനക്കും ഇതൊക്കെ അറിയാവുന്നത് അല്ലേ കൊച്ചേ…. എന്നതയാലും വിചാരിച്ച അത്രയും വേറെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ,പിന്നെ രാത്രിയിൽ ആയത് കൊണ്ട് ആളുകൾ ഒന്നും കണ്ടതും ഇല്ല….അതുകൊണ്ട് കുഴപ്പമില്ലന്നേ….നി ഒന്നു എഴുനേറ്റ് വന്നു മുഖം ഒക്കെ കഴുകു കൊച്ചേ…

” ഏതെങ്കിലും അമ്മ സ്വന്തം മകളെ ഇങ്ങനെ ശപിക്കുമോ ഇച്ചായാ “?

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ വീണ്ടും ടെന്നീസിനോട് ചോദിച്ചു.

” ഇതൊന്നും എനിക്കറിയാൻ മേല കൊച്ചേ, ആ പെണ്ണുമ്പിള്ളക്ക് എന്തിന്റെ കേടാണെന്ന് ആർക്കറിയാം, നിന്നെപ്പോലെ തങ്കം പോലുള്ള ഒരു മകളെയാണ് അവർ ഇങ്ങനെയൊക്കെ,വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത്, ആ കഴിഞ്ഞതൊക്കെ കഴിഞ്ഞു, നീ അതിന്റെ പേരും പറഞ്ഞിരുന്നിട്ട് കാര്യമില്ല,  “

അവൻ അല്പം ബലം പ്രയോഗിച്ചു കൊണ്ട് അവളെ മേല്പോട്ട് ഉയർത്തിയതും, അവൾ ഡെന്നിസിന്റെ ദേഹത്തേക്ക് വീണു അവനെ കെട്ടിപിടിച്ചു കരഞ്ഞു…

എന്തിനാണ് ഇച്ചായാ എനിക്ക് ഈശ്വരൻ ഇങ്ങനെ ഒരു വിധി തന്നത്.. ഒരു തെറ്റും ചെയ്യാത്തവൾ അല്ലേ ഞാന്… എന്നിട്ട് എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം, ജന്മം തന്ന അമ്മയാണ് എന്നോട് ഈ ക്രൂരതകൾ എല്ലാം ചയ്തു കൂട്ടിയത്…ഈ ലോകത്തിൽ ഏതെങ്കിലും പെറ്റമ്മ ഇങ്ങനെ ഒക്കെ സ്വന്തം കുഞ്ഞിനോട് ചെയ്തു കൂട്ടുമോ…. എനിക്ക്.. എനിക്ക് ഇതൊക്കെ ഓർക്കുമ്പോൾ സഹിയ്ക്കാൻ പോലും പറ്റിന്നില്ല…. ഞാൻ ഒന്നു സമാധാനത്തോടെ ഉറങ്ങിയിട്ട് എത്രയോ കാലം ആയെന്നോ, എന്റെ അച്ഛൻ മരിച്ചതോട് കൂടി ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും എനിക്ക് നഷ്ടം ആയി…

തന്റെ മുഖം അവന്റെ നെഞ്ചിലിട്ട് ഉരുട്ടി കൊണ്ട് അവൾ പിന്നെയും പൊട്ടിക്കരഞ്ഞു.

“എന്റെ കൊച്ചേ, നീ ഇങ്ങനെ കിടന്നു കരയാതെന്നെ.. ഇത് കണ്ടിട്ട് എനിക്ക് കൂടി സങ്കടം വരുവാ കേട്ടോ.ചുമ്മാ കരഞ്ഞു നിലവിളിച്ചത് കൊണ്ട് എന്നാ പ്രയോജനം കുഞ്ഞേ….”
ടെന്നീസിന് ആണെങ്കിൽ അവളോട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് പോലും അറിയില്ലായിരുന്നു…
ആ തള്ളയെ രണ്ട് പൊട്ടിക്കണം എന്നൊക്കെ കരുതിയത് ആയിരുന്നു. പക്ഷെ ഇനി അത് വേറെ പ്രശ്നം ആകുമല്ലോ എന്ന് അവൻ ഭയപ്പെട്ടു.അതാണ് സത്യം..

കുറച്ചു സമയങ്ങൾ കൂടി ആമി അവന്റെ നെഞ്ചിൽ ആ കിടപ്പ് കിടന്നു.

ഒരു പ്രകാരത്തിൽ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ആ മിഴിനീർ തുടച്ചു മാറ്റുമ്പോൾ അവന്റെ മനസ്സിൽ വാത്സല്യം എന്നൊരു ഭാവം മാത്രം ആയിരുന്ന് തളം കെട്ടി നിന്നത്..

” ആമി കൊച്ചെ നേരം വെളുപ്പാൻകാലമായി, നീ മതിയാവോളം ഉറങ്ങിയശേഷം എഴുന്നേറ്റാൽ മതി കേട്ടോ, ഇനിയിപ്പോ ആരെയും പേടിക്കേണ്ട, ഇവിടെ വന്ന് നിന്നെ പൊക്കിക്കൊണ്ട് പോകാൻ ഒരുത്തനും ധൈര്യപ്പെടുത്തുന്നില്ല, അതിനുള്ള വഴിയൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്.. “

അവനത് പറയുകയും ആമി മനസ്സിലാകാത്ത മട്ടിൽ ഡെന്നിസ് ന്റെ മുഖത്തേക്ക് നോക്കി.

മറുപടിയായി അവളെ ഒന്ന് കണ്ണുറക്കി കാണിച്ചുകൊണ്ട്  ഡെന്നിസ് നിന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button