Kerala

സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ താപനില 37 ഡിഗ്രി വരെ ഉയർന്നേക്കാം. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം

സംസ്ഥാനത്ത് അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും കൂടുതലാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് വെയിൽ നേരിട്ട് ഏൽക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!