Kerala
തിരുവനന്തപുരത്ത് 72കാരി അമ്മയെ 45കാരൻ മകൻ ബലാത്സംഗം ചെയ്‌തെന്ന് മകളുടെ പരാതി

തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72കാരിയെ 45കാരനായ മകൻ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
72കാരിയുടെ മകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇന്നലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. മദ്യലഹരിയിൽ 45കാരൻ വയോധികയെ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് 72കാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 45കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.