Kerala
പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ-മുത്തു ദമ്പതികളുടെ മകൾ യാസികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞ് തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതോടെ അന്വേ,ിച്ചപ്പോഴാണ് ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. സംഭവത്തിന് പിന്നിൽ ദുരൂഹതയുള്ളതായി പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.