Kerala
കണ്ണൂരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് നിഗമനം; മാതാപിതാക്കളുടെ മൊഴിയെടുത്തു

കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തതായും മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് അറിയിച്ചു
കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും കിണറ്റിൽ കൊണ്ടിട്ടതാണോ, വെള്ളത്തിൽ മുങ്ങി മരിച്ചതാണോ എന്നതിലും അന്വേഷണം നടക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്നലെ രാത്രിയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്
തമിഴ്‌നാട് സ്വദേശികളായ അക്കമ്മൽ-മുത്തു ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുട്ടിയെന്നും പിന്നീട് കാണാതായെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. വാടക ക്വാർട്ടേഴ്‌സിലാണ് ഇവർ താമസിക്കുന്നത്. അന്വേഷണത്തിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.