Kerala
12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; 42കാരന് പത്ത് വർഷം കഠിന തടവ്

കോഴിക്കോട് ബാലുശ്ശേരിയിൽ 12 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പൂനത്ത് സ്വദേശിക്ക് പത്ത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി പൂനത്ത് വായോറമലയിൽ വീട്ടിൽ ബിജുവിനെയാണ്(42) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്
പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ വീടിന് സമീപത്തു കൂടി പോകുകയായിരുന്ന പെൺകുട്ടിയെ ബിജു വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു
കുട്ടി വിവരം സ്‌കൂൾ കൗൺസിലറെ അറിയിച്ചു. തുടർന്ന് സ്‌കൂൾ അധികൃതരാണ് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്.