Kerala
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്
ഇന്നലെ 3.45ന് കായണ്ണ ഹെൽത്ത് സെന്ററിന് സമീപം റോഡിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അനസ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കായണ്ണ ഹെൽത്ത് സെന്റർ റോഡിൽ കഞ്ചാവ് വിൽപ്പനക്കാരും ആവശ്യക്കാരും തമ്പടിക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പേരാമ്പ്ര സിഐയുടെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തിയത്.