Kerala
തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിൽ എംഡിഎംഎയുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിൽ

തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിൽ 21 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. തിരുവല്ലം സ്വദേശി സിദ്ധിഖ്, പാറശ്ശാല സ്വദേശി സൽമാൻ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നെത്തിച്ച എംഡിഎംഎയുമായി ടൂവീലറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ
ബാംഗ്ലൂരിൽ നിന്ന് അബു എന്നയാളിൽ നിന്നാണ് പ്രതികൾ എംഡിഎംഎ വിൽപ്പനക്കായി വാങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതികൾ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. ഏതാണ്ട് ഒരു ലക്ഷം രൂപ വിലയുള്ള ലഹരിമരുന്നാണ് പ്രതികളുടെ പക്കലുണ്ടായിരുന്നത്
അതേസമയം കോട്ടയത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി സുനിൽ ഭായ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി.