Kerala

മന്ത്രി പി രാജീവിന്റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

മന്ത്രി പി രാജീവിന്റെ അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിനാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് ക്ഷണം ലഭിച്ചത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്‌ഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്.

പരിപാടിയിൽ മന്ത്രിതലത്തിലുള്ളവർ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്.

Related Articles

Back to top button
error: Content is protected !!