Kerala
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ മറ്റൊരു കേസും

സംഗീതനിശയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ മറ്റൊരു കേസ് കൂടി. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്
സംഗീതപരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പേരിൽ ഷാൻ റഹ്മാനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഷാൻ റഹ്മാനോട് പോലീസിന് മുമ്പാകെ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്
പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതിക്കാരൻ. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യക്കുമെതിരെയാണ് കേസെടുത്തത്.