Kerala
വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണി; റോബിൻ മണ്ഡൽ പെരുമ്പാവൂരിൽ പിടിയിൽ

എറണാകുളം ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന മുഖ്യകണ്ണി പെരുമ്പാവൂരിൽ പിടിയിൽ. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റോബിൻ മണ്ഡലാണ് പിടിയിലായത്.
പെരുമ്പാവൂർ ഭായി കോളനിയിൽ നിന്ന് 9 കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കോതമംഗലത്തെ കോളേജിൽ നിന്നും വിദ്യാർഥികളെ കഞ്ചാവുമായി പിടികൂടിയിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിലെ റോബിൻ മണ്ഡലിനെ പിടികൂടിയത്. വാട്സാപ്പ് വഴിയാണ് ഇയാൾ കച്ചവടം ഉറപ്പിക്കുന്നത്.