പാതിവില തട്ടിപ്പ് കേസ്: അനന്തുകൃഷ്ണനെ രണ്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡി. കട്ടപ്പന കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 231 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു
കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോൺഫെഡറേഷൻ വഴിയുമാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കോർഡിനേറ്റർമാർക്ക് കമ്മീഷനടക്കം നൽകിയാണ് തട്ടിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.