Kerala
ജമ്മു കാശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേർക്ക് ഭീകരാക്രമണം; ഒരു ജവാന് പരുക്ക്

[ad_1]
ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. രൗജരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുണ്ട്
ആക്രമണം നടന്ന സ്ഥലത്ത് സൈന്യം പരിശോധന നടത്തുകയാണ്. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം കാശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്
വിവിധ സെക്ടറുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോഡോ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
[ad_2]