National

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ

[ad_1]

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. എയിംസ് അടക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനമാകും ബജറ്റിലുണ്ടാകുകയെന്നും രാജ്യം ഉറ്റുനോക്കുകയാണ്

തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജനപ്രിയ ബജറ്റാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പറഞ്ഞിരുന്നു

ഇന്നലെ ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ് അവതരിപ്പിച്ചത്.
 



[ad_2]

Related Articles

Back to top button