Kerala
ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്യും; 1000 കോടിയുടെ നിയമലംഘനമെന്ന് റിപ്പോർട്ട്

വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്‌തേക്കും. ചെന്നൈയിലെ ഓഫീസിലും നീലങ്കരയിലെ വീട്ടിലും നടത്തിയ റെയ്ഡിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. ഗോകുലം ഗോപാലിന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർ നടപടികൾ.
ഇന്നലെ മകൻ ബൈജു ഗോപാലനിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ചിടങ്ങളിലായാണ് പരിശോധന നടന്നത്. കോഴിക്കോടായിരുന്ന ഗോപാലനെ ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് ഇഡി വിളിപ്പിച്ച് രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു
ആയിരം കോടിയുടെ നിയമലംഘനം ഇഡി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. എമ്പുരാൻ സിനിമ വിവാദത്തിന്റെ നിഴലിൽ നിൽക്കെയാണ് ഗോകുലം ഗോപാലനെ തേടി ഇഡി എത്തുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ചെന്നൈയിലും കോഴിക്കോടും അടക്കം അഞ്ചിടങ്ങളിൽ പരിശോധന ആരംഭിച്ചത്.