Kerala

കോഴിക്കോട് വരക്കൽ ബീച്ചിൽ കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി

കോഴിക്കോട് കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാണ് തിരയിൽപ്പെട്ടത്. വരക്കൽ ബീച്ചിൽ ബലിയിടാൻ വന്ന സ്ത്രീ കടലിൽ ബലിയിടുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വെള്ളത്തിൽ വീഴുകയായിരുന്നു

ബീച്ച് ശുചീകരണവുമായി ടിആർഡിഎഫ് വളണ്ടിയർമാർ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. സ്ത്രീ ് കടലിലേക്ക് പിന്തിരിഞ്ഞ് നിന്ന് ബലിയിടാൻ നീങ്ങുന്നത് കണ്ട ടിആർഡിഎഫ് വളണ്ടിയർമാർ അപകടം സാധ്യത മുൻകൂട്ടി കണ്ടു അവിടെ നിൽക്കുകയായിരുന്നു.

സ്ത്രീ വീണ ഉടൻ തന്നെ കടലിൽ ചാടിയിറങ്ങി അവരെ സാഹസികമായി രക്ഷപ്പെടുത്തി. ടിആർഡിഎഫ് സേനാംഗങ്ങളായ
റഷീദ്, ദീപ്തി ജോഷി, സിന്ധു വി എം, അബ്ദുറഷീദ് മുക്കം എന്നിവരുടെ കൃത്യമായ ഇടപെടൽ മൂലം വലിയൊരപകടമാണ് ഒഴിവാക്കാനായത്.

 

Related Articles

Back to top button
error: Content is protected !!