National
ആന്ധ്രപ്രദേശിലെ പടക്ക നിർമാണ യൂണിറ്റിൽ തീ പിടിത്തം; 8 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ തീ പിടിത്തത്തിൽ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. 7 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ പടക്ക നിർമാണ യൂണിറ്റ് പൂർണമായും തകർന്നു. കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ് മരിച്ചവരെല്ലാം.
ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പ്രദേശത്ത് പരിശോധന തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല