Novel

കാണാചരട്: ഭാഗം 42

[ad_1]

രചന: അഫ്‌ന

ആദിയുടെ ഫോൺ വൈബ്രെറ്റ് ചെയ്യാൻ തുടങ്ങി….. ഫോണെല്ലാം അടിയുടെ സമയത്ത് തെറിച്ചു പോയിരുന്നു.,ശബ്ദം കേട്ട് ക്രിസ്റ്റി ആണെന്ന് ഉറപ്പിച്ചു വിഷ്ണുവും മുക്തയും പ്രീതിയും തിരയാൻ തുടങ്ങി, കാരണം അവനെ ഇനി എന്തെങ്കിലും സഹായിക്കാൻ കഴിയു, അവരുടെ ഫോൺ ട്രേസ് ചെയ്യാൻ പറഞ്ഞിരുന്നു, ഇനി അത് കിട്ടിയാലേ എന്തെങ്കിലും ഒരു വഴി തുറന്നു കിട്ടും….എല്ലായിടത്തും തപ്പി നോക്കി ബട്ട്‌ ഫോൺ എവിടെ നിന്നാണ് അടിക്കുന്നതെന്ന് മനസിലായില്ല….

ഫോൺ കട്ട് ആയി വീണ്ടും റിങ് ചെയ്യാൻ തുടങ്ങി….. മുക്ത കുനിഞ്ഞു കൊണ്ടു ചുറ്റും നോക്കി…. അപ്പോഴാണ് നിറയെ കൂട്ടി ഇരിക്കുന്ന ചാക്ക് കെട്ടിനുള്ളിൽ നിന്ന് തങ്ങി കിടക്കുന്നത് കാണുന്നെ, മുക്ത ഒന്ന് നെടുവീർപ്പിട്ടു, ചാക്കിനു മുകളിൽ ചവിട്ടി അതെടുക്കാൻ ഏതി….. പെട്ടന്ന് മുകളിൽ കിടക്കുന്ന ചാക്ക് കെട്ടുകൾ ബാലൻസ് കിട്ടാതെ അവളോടൊപ്പം പിന്നിലേക്ക്‌ മറിഞ്ഞു.അപ്പോയെക്കും ദീക്ഷിത് വന്നു പിടിച്ചിരുന്നു.മുക്ത വേഗം പിടന്നെഴുന്നേറ്റ് ഫോൺ എടുക്കാൻ തുനിഞ്ഞു.

അപ്പോഴാണ് അവളുടെ കണ്ണിൽ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്…… ചാക്ക് കെട്ടിന് പിന്നിൽ ഒരു ഡോർ….ഉള്ളിൽ ഒരു പ്രതീക്ഷ പോലെ…ഇനി ആരും കാണാതിരിക്കാൻ ചാക്ക് കെട്ടുകൾ കൊണ്ടു മറച്ചതായിരിക്കുമോ.മുക്ത അതികം ചിന്തിക്കാതെ മുൻപിലുള്ള ചാക്ക് കെട്ടുകൾ ദൃതിയിൽ വലിച്ചിടുന്നത് കണ്ടു ബാക്കിയുള്ളവർ അങ്ങോട്ട് ഓടി വന്നു….. “എന്താ മുക്ത? നീ എന്താ ഇവിടെ ചെയ്യുന്നേ “പ്രീതി ചോദിക്കുന്നത് കേട്ട് അവൾ നേരെ വിരൽ ചൂണ്ടി. മുൻപിൽ കാണുന്ന വാതിൽ കണ്ടു ഇരുവരിലും സംശയം നിറഞ്ഞു. എല്ലാവരും വേഗത്തിൽ അതെടുത്തു മാറ്റാൻ തുടങ്ങി……. ഉള്ളിലെ ആധി കാരണം അവർ പോലും അറിയാതെ അവയെല്ലാം മാറ്റി കഴിഞ്ഞിരുന്നു.

ഡോർ തുറക്കാൻ നോക്കുമ്പോഴാണ് താഴെ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നത്. നന്ദൻ നിലത്തു കിടക്കുന്ന വലിയ ചുറ്റിക എടുത്തു അതിൽ ആഞ്ഞടിച്ചു. അത് മുറിഞ്ഞു രണ്ടു കഷ്ണമായി മറി. അവൻ വേഗം അതെടുത്തു മാറ്റി ഡോർ വലിച്ചു തുറന്നു….. ചുറ്റും ഇരുട്ട് ഒന്നും കാണുന്നില്ല, രക്തത്തിന്റെ ഗന്ധം മൂക്കില്ല തുളച്ചു കയറി….. വേഗം ഫ്ലാഷ് ഓൺ ചെയ്തു അകത്തേക്ക് അടിച്ചു….. ഇരുവരും ഒരു നിമിഷം നിലച്ചു പോയി.പരസ്പരം വിടാതെ വിരലുകൾ കോർത്തു പിടിച്ചു ശരീരം മുഴുവൻ മുറിവുകളുമായി ഇരു കൈകലുകൾ ബന്ധിച്ചു നിർത്തിയിരിക്കുന്നവരെ കണ്ടു എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ആദിയും വിഷ്ണുവും നന്ദനും അവർക്കരികിലേക്ക് ഓടി….

വേഗം ഇരുവരുടെയും കേട്ടല്ലാം അഴിച്ചു. അവർ നിലത്തേക്ക് ഊർന്നു വീണു. മക്കളേഡാ കണ്ണു തുറക്ക്, ഏട്ടൻ വന്നു…… അക്കി…. വിക്കി….. ഒന്ന് നോക്കെടാ…. ഞങ്ങൾ വഴക്ക് പറയില്ല. ഒന്ന് നോക്കെടാ ഏട്ടനെ… പ്ലീസ്. അവരുടെ മുഖത്തു തട്ടി ഒരു പ്രാന്തനേ പോലെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.ഇരുവരുടെയും നിലവിളി ഉയർന്നു…. അപ്പോയെക്കും ദീക്ഷിത് അബുലൻസ് വിളിച്ചു എത്തിയിരുന്നു. അവരെയും എടുത്തുയർത്തി അവർ മൂന്ന് പേരും ഓടി. അപ്പോഴും ശരീരത്തിൽ നിന്ന് രക്തം ഒലിച്ചു കൊണ്ടിരുന്നു. മുക്തയും പ്രീതിയും ദീക്ഷിതും ആ കാഴ്ച്ച കാണാൻ ആവാതെ കണ്ണീർ തുള്ളികളെ കടിച്ചമർത്തി തല താഴ്ത്തി.

ആംബുലൻസ് ഹോസ്പിറ്റലിലേക്ക് വേഗത്തിൽ പാഞ്ഞാടുത്തു. അപ്പോയെക്കും അവർക്ക് ഓക്‌സിജൻ നൽകി. ബ്ലഡിൽ കോട്ടൺ ക്ലോത് വെച്ചു….. കഴുത്തിലും കയ്യിലും കാലിലും എല്ലാം ബ്ലേഡ് കൊണ്ടു വരഞ്ഞു മുറിവേൽപ്പിച്ചിരുന്നു.മുഖം രക്തം കൊണ്ടു കാണാൻ സാധിച്ചിരുന്നില്ല. അവൻ എന്നും കുറുമ്പുമായി താങ്കൾക്ക് ചുറ്റും പാറി നടന്നിരുന്ന മുഖം ഇന്ന് ഒരു ദാക്ഷണ്യവും ഇല്ലാതെ ഇങ്ങനെ….. അവരുടെ മുഖം വലിഞ്ഞു മുറുകി. അവനെ ചുട്ടേരിക്കാൻ ശക്തിയുണ്ടായിരുന്നു ആ കണ്ണുകൾക്ക്. “തീർക്കണം ആദി,ഇഞ്ചിഞ്ചായി തന്നെ…ഇനി അങ്ങോട്ടുള്ള സൂര്യോദയം കാണാൻ അവൻ ഉണ്ടാവരുത് “നന്ദൻ മുഷ്ടി ചുരുട്ടി.

ഉണ്ടാവില്ല ഏട്ടാ, എന്റെ മക്കൾ അനുഭവിച്ചതിന്റെ ഇരട്ടി അവൻ അനുഭവിച്ചിരിക്കും…. ഇതെന്റെ വാശിയാ “ആദി പകയോടെ അവരുടെ കയ്യിൽ പിടിച്ചു. “ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട, ഇനി എന്തും അവന്റെ മരണത്തിന് ശേഷം”വിഷ്ണു ഹോസ്പിറ്റലിൽ എത്തിയതും അവരെ സ്രെക്റ്ററിൽ കിടത്തി icu വിലേക്ക് കൊണ്ടു പോയി. കൂടെ കയറാൻ തുനിഞ്ഞവരെ നേഴ്സ് തടഞ്ഞു പുറത്തു നിർത്തി….ഇരുവരും തലയ്ക്കു കൈ വെച്ച് ചുറ്റും നടന്നു…. അകത്തേക്കും പുറത്തേക്കും പോകുന്ന സിസ്റ്റേഴ്സിനോട്‌ അവരെ തിരക്കിയെങ്കിലും അവർ ജോലി തിരക്കായത് കൊണ്ടു അവരോട് ദേഷ്യപ്പെട്ട് പോയി……

കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് ഇറങ്ങി അവരെ നോക്കി. “എന്റെ കൂടെ വരൂ “മൂന്നു പേരും പേടിയോടെ അയാളുടെ കൂടെ ഓഫീസിലേക്ക് നടന്നു. “ഇരിക്കു “കയ്യിലെ ഗ്ലൗസ് അഴിച്ചു ചെയറിൽ ഇരിക്കാൻ കാണിച്ചു. അവൻ മെല്ലെ ഇരുന്നു അയാളെ പ്രതീക്ഷയോടെ നോക്കി. “നിങ്ങൾ ഓക്കേ ” “ഞങ്ങൾ brothers ആണ്, വിഷ്ണു അനന്തൻ,ഞാൻ അധ്വിക് “ആദി പരിചയപ്പെടുത്തി. “സാർ അവർക്ക് ഇപ്പൊ “നന്ദൻ “എന്താണ് ആക്ച്വലി ഉണ്ടായത്,ആരാണ് ആ കുഞ്ഞുങ്ങളെ ഇങ്ങനെ ഒരു ദക്ഷണ്യവും കൂടാതെ “അയാൾ ചോദിക്കുന്നത് കേട്ട് അവർക്കും എന്ത് പറയണമെന്ന് അറിയാതെ നിന്നു.

“അവരെ കുറച്ചു പേർ ചേർന്ന് കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയി ഇങ്ങനെ…..”ആദി മുഴുവനാക്കാനാവാതെ തല താഴ്ത്തി. “ആരായാലും അയാൾ ഒരു മനുഷ്യനല്ല, ഒരു മൃഗത്തിനോട് പോലും ആരും ഇങ്ങനെ ചെയ്യില്ല…… അത്രയേറെ മുറിവുകൾ ആണ് ശരീരത്തിൽ ഉള്ളം കയ്യിലും കാലിനടിയിൽ പോലും വെറുതെ വിട്ടിട്ടില്ല. ഒരു മിനിറ്റ് കൂടെ വൈകിയിരുന്നെങ്കിൽ അവരുടെ ജീവൻ നഷ്ടമായേനെ, ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്,… അതുകൊണ്ട് ബ്ലഡ് വേണ്ടി വരും…..

ഇന്ന് icu വിൽ കിടക്കട്ടെ നാളെ മുറിയിലേക്ക് മാറ്റാം ” ഡോക്ടർ പറയുന്നത് കേട്ട് തിരിച്ചൊന്നു പറയാൻ കഴിയാതെ തേങ്ങി പുറത്തേക്കിറങ്ങി. ഇപ്പോഴും ആ മുഖം ആലോചിക്കാൻ കൂടെ വയ്യ. എന്റെ മക്കൾ ഇത്രയും വേദന എങ്ങനെ അനുഭവിച്ചു, അവരോട് ഇത്രയും വേണമായിരുന്നോ ഈശ്വരാ….. നിനക്കറിയുന്നതല്ലേ അവരെ, ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല. ആ മക്കളാണ് ഇന്ന് ഒന്ന് കരയാൻ പോലും കഴിയാതെ ബോധമില്ലാതെ കിടക്കുന്നെ. ആദി മുഖം പൊത്തി കരഞ്ഞു. “അവർ നമ്മളെ പോലെയല്ല ആദി”എന്തോ ഓർത്തു കൊണ്ടു വിഷ്ണു അവന്റെ തോളിൽ ചാഞ്ഞു.അവൻ തല ഉയർത്തി അവനെ നോക്കി.

“മരണത്തെ തൊട്ടടുത്ത് കണ്ടപ്പോയോയും പരസ്പരം കൈവിടാൻ ആഗ്രഹിച്ചിരുന്നില്ല അവർ. അവരുടെ ബോണ്ട്‌ എല്ലാവരിൽ നിന്നും വിത്യസ്തമാണ്”വിഷ്ണു ഓർത്തു. “മ്മ് “ആദി ഒന്ന് മൂളി. നേഴ്സ് ഇറങ്ങി വരുന്നത് കണ്ടു മൂവരും എണീറ്റു,… “ഇവർക്ക് കൊടുക്കാൻ കഞ്ഞിയോ ബ്രെഡോ. എന്തെങ്കിലും കൊണ്ടു കൊടുക്കാം “നേഴ്സ് “ഇപ്പൊ കൊണ്ടു വരാം സിസ്റ്റർ”വിഷ്ണു “സിസ്റ്റർ ഞങ്ങൾക്ക് അവരെ ഒന്ന് കാണാൻ സാധിക്കോ “നന്ദൻ “കാണാം, പക്ഷേ അധികം സംസാരിക്കേണ്ട. ബോഡി വളരെ വീക്കാണ്.”അവർ അത്രയും പറഞ്ഞു പുറത്തേക്ക് പോയി. മൂന്നു പേരും അകത്തേക്ക് കയറി. കർട്ടൺ നീക്കി മുന്നോട്ടു നടന്നു. അക്കിയെയും വിക്കിയെയും മയക്കത്തിൽ ആണ്.

ആദി അക്കിയുടെ അടുത്ത് വന്നിരുന്നു. പതിയെ ആ കൈകൾ എടുത്തു…. തൂവെള്ള കൈകൾ ചുവന്നു തിണർത്തിട്ടുണ്ട്…. ഉള്ളം കൈകൾ പോലും അവൻ വെറുതെ വിട്ടിട്ടില്ല. ചുണ്ടിൽ ചോര പൊടിഞ്ഞിട്ടുണ്ട്.കവിളിൽ അടി കിട്ടിയ പാടുകൾ തെളിഞ്ഞു കാണാം. അവന് ആ കാഴ്ച്ച കണ്ടിരിക്കാൻ ത്രാണി ഇല്ലാതെ തല ചെരിച്ചു. വിക്കി പതിയെ കണ്ണുകൾ തുറന്നു. വേദന കൊണ്ടു അവൻ പുളഞ്ഞു. ഇത് കേട്ടാണ് അവർ അവനെ നോക്കുന്നത്. നന്ദനും വിഷ്ണുവും അവന്റെ അടുത്തേക്ക് ഓടി. എന്നും ചിരിച്ചു കൊണ്ടല്ലാതെ മുന്നിൽ വരാത്തവനാണ് ഇങ്ങനെ ചുവന്നു തിണർത്ത മുഖവുമായി മുൻപിൽ, അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

അവൻ കണ്ണു തുറന്നു ചുറ്റും നോക്കി. അവന്റെ കണ്ണുകൾ വിടർന്നു. “ഞാൻ മരിച്ചില്ലേ ഏട്ടാ “ആശ്ചര്യത്തോടെ അവരെ നോക്കി ചോദിച്ചു. കരച്ചിലിലും അവരുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. “എന്താടാ ഇനി നിനക്ക് പരലോകത്തേക്ക് കെട്ടിയെടുക്കണോ ” നന്ദന്റെ ചോദ്യം കേട്ട് അവൻ ഒന്ന് ഇളിച്ചു. “ഏട്ടാ അക്കി, അവൾ ഒക്കെയല്ലേ…..”അവൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. ആദി അതേയെന്ന് തലയാട്ടി കർട്ടൺ നീക്കി അവളെ കാണിച്ചു കൊടുത്തു. അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു വിഷ്ണു അവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.അവന്റെ സങ്കടം കണ്ടു ആദി കാർട്ടൺ നീക്കി.

“സാരമില്ലടാ,….. പോട്ടെ “വിഷ്ണു അവന്റെ കൈ ചേർത്ത് പിടിച്ചു. കയ്യിലെ മുറിവ് കാരണം അവൻ എരിവ് വലിച്ചു കൈ തിരിച്ചെടുത്തു.അവർക്ക് സങ്കടം വന്നു പരസ്പരം മുഖത്തോട് മുഖം നോക്കി. “എല്ലാം അവസാനിച്ചെന്നാ കരുതിയെ… ഞാൻ തനിച്ചായിരുന്നെങ്കിൽ എനിക്ക് കുഴപ്പമില്ലായിരുന്നു ഏട്ടാ, പക്ഷേ എന്നെ ഒരാളെ വിശ്വസിച്ചു ഇറങ്ങി വന്നവളെ ഓർത്തപ്പോൾ…….”അവൻ മുഴുവനാക്കാനാവാതെ തലതാഴ്ത്തി. “അതൊക്കെ കഴിഞ്ഞു, ഇനി അതാലോചിച്ചു സങ്കടപ്പെടേണ്ട,നീ ഇപ്പൊ നല്ല പോലെ റസ്റ്റ്‌ എടുക്ക്”ആദി അവനെ സമാധാനിപ്പിച്ചു മൂവരും പുറത്തേക്ക് ഇറങ്ങി. “വീട്ടിൽ അറിയിക്കണോ “വിഷ്ണു “വേണ്ട,

അവരൊന്നു റിക്കവർ ആയിക്കോട്ടെ “ആദി പറഞ്ഞു നിർത്തി ചെയറിൽ ചാരി ഇരുന്നു. പെട്ടെന്നാണ് അവന് വാമിയുടെ കാര്യം ഓർമ വന്നത്. പ്രീതിയും ദീക്ഷിതും ഉണ്ടെന്ന ധൈര്യത്തിൽ ആണ് അതികം ആലോചിക്കാതെ ഇങ്ങോട്ട് ഓടി വന്നേ, സത്യത്തിൽ മൈൻഡ് തന്നെ മാറി പോയി….. അവൻ വേഗം ഫോൺ എടുത്തു അവളുടെ ഫോണിലേക്ക് അടിച്ചു. സ്വിച്ച് ഓഫ്‌ എന്നാണ് കാണിക്കുന്നത്.അവൻ വീണ്ടും ഫോണിലേക്ക് അടിച്ചു സ്വിച്ച് ഓഫ്‌ തന്നെയാണ്. അവന് ഭയം പോലെ തോന്നി. പ്രീതിയുടെ ഫോണിലേക്ക് അടിച്ചു അവളുടെ ഫോണും സ്വിച്ച് ഓഫ്‌ ആണ്. ആദിയ്ക്ക് എന്തോ പന്തികേട് തോന്നി,

രണ്ടു പേരുടെയും ഫോൺ ഒരേ നേരം സ്വിച്ച് ഓഫ്‌ ആകില്ല. ആദി ദീക്ഷിതിന് കാൾ ചെയ്തു, ഫോൺ റിങ് ചെയ്യുന്നുണ്ട്. രണ്ടു റിങ് അടിച്ചതും അവൻ ഫോൺ അറ്റൻഡ് ചെയ്തു. “Hlo ” “ദീക്ഷിത് ഇത് ഞാനാ അധ്വിക്.”ദീക്ഷിത് ഒന്ന് ഫോണിലേക്ക് നോക്കി ചെവിയിൽ അടുപ്പിച്ചു.അവൻ ഹോസ്പിറ്റലിൽ മുറിവ് കെട്ടി കൊണ്ടിരിക്കുവാണ്. “ആ മനസിലായി,എന്താ കാര്യം ” അവൻ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു. “അത് വാമിയും പ്രീതിയും അവിടെ അടുത്തുണ്ടോ “അവന്റെ ദീക്ഷിതിന് ഇഷ്ട്ടപ്പെട്ടിരുന്നില്ല. അവൻ പല്ല് ഞെരിച്ചു. “വാമിയെ എനിക്കറിയില്ല. മുക്തയും പ്രീതിയും എന്നെ ഹോസ്പിറ്റലിൽ ഇറക്കി എന്തോ ജോലിയുണ്ടെന്ന് പറഞ്ഞു ധൃതിയിൽ ഇവിടുന്ന് ഇറങ്ങി ” അവൻ ഗൗരവത്തിൽ പറഞ്ഞു.

പക്ഷേ ആദിയ്ക്ക് ഒരു കൊച്ചു കുട്ടി വാശി പിടിക്കുന്ന പോലെയാ അവന്റെ സംസാരം കേട്ട് തോന്നിയത്, അവൻ അറിയാതെ ചിരിച്ചു. “എങ്ങോട്ടാ പോയേ എന്ന് വല്ലതും പറഞ്ഞോ ” “ഇല്ല, അറിഞ്ഞിട്ട് നിനക്ക് എന്തിനാ? പ്രീതി കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കാൻ ഇല്ല അവൾ സേഫ് ആയിരിക്കും. ഫോൺ വെച്ചിട്ട് തന്റെ പണി നോക്ക് “അവൻ ഫോൺ കട്ട് ചെയ്തു ബെഡിലേക്കിട്ടു. “അവന്റെ ഒരു വാമി…. അവൾ ആരുടെയും അല്ല എന്റെ മാത്രം മുക്തയാ…..

എന്റെ മാത്രം “സിസ്റ്റർ സിറിഞ്ചു കുത്തി ഇറക്കുമ്പോയും അവന്റെ ചിന്ത അത് മാത്രമായിരുന്നു. ആദിയ്ക്ക് എങ്കിലും വല്ലാത്തൊരു അസ്വസ്ഥത പോലെ തോന്നി. പിന്നെ ദീക്ഷിത് പറഞ്ഞ പോലെ പ്രീതിയാണ് കൂടെ അല്ലെതെന്ന ഒരൊറ്റ ആശ്വാസത്തിൽ പതിയെ കണ്ണുകളടച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ധീരവ് കുടിച്ച മദ്യത്തിന്റെ ഹാങ്ങോവറിൽ കണ്ണുകൾ തുറന്നു എണീക്കാൻ തുനിഞ്ഞതും അവനെ എന്തോ തടയുന്ന പോലെ തോന്നി…. തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. കൈകളും കാലുകളും കെട്ടി വെച്ചിരിക്കുന്നു…. ചുറ്റും ഇരുട്ട് ഒന്നും കാണാൻ സാധിക്കുന്നില്ല. അവന് ശരീരം വേദനിക്കാൻ തുടങ്ങി…. അവൻ മൃഗത്തെ പോലെ അലറി.

“ഏത് പന്ന…….മോനാടാ. ധൈര്യം ഉണ്ടെങ്കിൽ മുൻപിലേക്ക് വാടാ”അവന്റെ വീര വാദം കേട്ടതും ലൈറ്റ്സ് ഓൺ ചെയ്തു… അവൻ ലൈറ്റ്സിന്റെ ശക്തി കൊണ്ടു കണ്ണുകൾ ഇറുക്കി അടച്ചു. മുൻപിൽ കൈ കെട്ടി നിൽക്കുന്ന രണ്ടു രൂപത്തെ കണ്ടു അവന്റെ കണ്ണുകൾ ഒന്നു പതറി. ആ കണ്ണുകളിലെ തീ അവനെ ഭയപ്പെടുത്തി. “നീ അല്ലല്ലോ ധീരവ് ഞങ്ങൾ, ഇങ്ങനെ ഒളിച്ചു കളിക്കാൻ “മുക്ത മുൻപോട്ട് വന്നു അവന്റെ അടുത്ത് കൈ കെട്ടി നിന്നു. അവന് ദേഷ്യം ഇരച്ചു കയറി. അവളെ പകയോടെ നോക്കി.

“എന്നെ അഴിച്ചു വിടെടി മൈ……മോളെ “അവൻ പറഞ്ഞു തീർന്നതും മുക്ത പൊട്ടി ചിരിക്കാൻ തുടങ്ങി. “സ്വന്തം തന്തയ്ക്കു തന്നെ വിളിച്ചിട്ട് നിനക്ക് എന്ത് കിട്ടാനാ “അവൾ പുച്ഛിച്ചു. “You bloody….”അവൻ വാ തുറന്നതും അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു….അവൻ തല കുടഞ്ഞു അവളെ നോക്കി. “നിനക്കൊരു സർപ്രൈസ് ഉണ്ട്, കാണണോ “പ്രീതി മുക്തയുടെ തോളിൽ കയ്യിട്ടു കൊണ്ടു അവനെ നോക്കി. അവൻ സംശയത്തോടെ അവരെ നോക്കി. “എന്റെ അനിയന് പിടിക്കിട്ടിയിട്ടില്ല പ്രീതി,”മുക്ത അവനെ നോക്കി പറഞ്ഞു. പ്രീതി കൈകൾ പിന്നിലേക്ക്‌ കെട്ടി തല വഴി മറച്ച ഒരു രൂപത്തെ മുൻപിലേക്ക് കൊണ്ടിട്ടു.

അയാൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് വാ അടച്ചതു കൊണ്ടു ഒന്നും വ്യക്തമല്ല. പ്രീതി മുഖത്തെ തുണി മാറ്റിയതും മുൻപിൽ നിൽക്കുന്ന ധീരേദ്രനെ കണ്ടു അവന്റെ കണ്ണുകൾ മിഴിഞ്ഞു. അയാളുടെ മുഖത്തും ഭയം നിറഞ്ഞു. ഇരുവരും ദയനീയമായി മുൻപിൽ കൈ കെട്ടി നിൽക്കുന്നവരെ നോക്കി. “എന്താ നിങ്ങൾക്ക് വേണ്ടേ, ഞങ്ങളെ വെറുതെ വിടുന്നതാ നിങ്ങൾക്ക് നല്ലത്”ധീരേദ്രൻ “പപ്പ പേടിക്കേണ്ട, പപ്പയെ ഞങ്ങൾ ഒന്നും ചെയ്യില്ല….”മുക്ത പറയുന്നത് കേട്ട് അവൾ പല്ല് ഞെരിച്ചു അവളെ വെറുപ്പോടെ നോക്കി. “എന്താടോ നോക്കി പേടിപ്പിക്കുന്നെ, മോന് കൊടുക്കുന്ന വിരുന്ന് ഒന്നു കാണിക്കാൻ കൊണ്ടു വന്നതാ, കണ്ടു തീർന്നാൽ തിരിച്ചു പോകാം “പ്രീതി

“എന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല ” “അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം “മുക്ത വാശിയോടെ അയാളെ നോക്കി. “ഇവര് എന്നെ ഒരു ചുക്കും ചെയ്യില്ല, പപ്പ പേടിക്കാതെ “ധീരവ് പരിഹാസത്തോടെ അവരെ നോക്കി. പറഞ്ഞു തീർന്നതും പ്രീതി ടേബിളിൽ അടച്ചു വെച്ചിരുന്ന ബോക്സ്‌ ഓപ്പൺ ചെയ്തു.അതിൽ നിറയെ വിത്യസ്ത വലുപത്തിലും രൂപത്തിലുമുള്ള സെർജികൽ ടൂൾസ് ആയിരുന്നു. അത് കണ്ടതും രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്ന പുച്ഛം മാറി ഭയം നിറഞ്ഞു. ഇരുവരും ഗ്ലൗസ് ധരിച്ചു.പ്രീതി ധീരവിന്റെ ഷർട്ട് അഴിച്ചു മാറ്റി. അവൻ കുതറി എങ്കിലും കെട്ടുകളുടെ ശക്തിയിൽ ഒരടി അനങ്ങാൻ കൂടെ കഴിഞ്ഞില്ല.

അവൻ അലമുറ ഇടാൻ തുടങ്ങി…. “അവനെ ഒന്നും ചെയ്യല്ലേ, ഞാൻ കാല് പിടിക്കാം. ഇനി ഒന്നിനും വരില്ല “ധീരേദ്രൻ ഓരോന്ന് പറയാൻ തുടങ്ങി. ഇരുവരും അയാളെ നോക്കി പുഞ്ചിരിച്ചു. ഒരിക്കെ ഇതുപോലെ ഒരു ജീവന് വേണ്ടി ഞാൻ തന്റെ കാല് പിടിച്ചു കരഞ്ഞിരുന്നു,ഓർക്കുന്നുണ്ടോ?? എന്നിട്ടും ഒരു ദയയും കൂടാതെ കൊന്നു കളഞ്ഞില്ലെടോ എല്ലാരും കൂടെ എന്റെ ലൂക്കയെ……. അവൻ നിന്നെയൊക്കെ എന്ത് ചെയ്തിട്ടാ ” അവളുടെ കണ്ണുകൾ നിറഞ്ഞു. അതൊരു അഗ്നി പോലെ തോന്നി……

മുക്ത ദേഷ്യത്തിൽ സെർജിക്കൽ ബ്ലേഡ് എടുത്തു ധീരവിന്റെ നെഞ്ചിൽ വരഞ്ഞു. അവൻ വേദന പുളഞ്ഞു…..കൂടെ ധീരേദ്രന്റെയും. “നിന്നോട് ഞങ്ങൾക്ക് ഒരു ദേഷ്യവും ഇല്ലായിരുന്നു, വെറുതെ വിട്ടതായിരുന്നു. പക്ഷേ ഇന്ന് നീ ചെയ്തത്… ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണ്.ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ നീ ചെയ്തത് ഓർമയുണ്ടോ നിനക്ക്. ആ കണ്ണിര് ഓർക്കുന്നുണ്ടോ നിനക്ക്. ഒരു നിമിഷം വൈകി ഇരുന്നെങ്കിൽ എത്ര കണ്ണീരിന് നീ കണക്കു പറയുമായിരുന്നു” അവൾ അവന്റെ പുറത്ത് വരഞ്ഞു, അവൻ പിടയാൻ തുടങ്ങി. ധീരേദ്രന്റെ കരച്ചിൽ കേട്ട് അവൾ പരിഹാസത്തോടെ ചുണ്ട് കൊട്ടി.

പ്രീതി അയാളുടെ വാ ടാപ് എടുത്തു ഒട്ടിച്ചു. “ഇതാണ് നിനക്കുള്ള ശിക്ഷ,…. ജീവിതക്കാലം മുഴുവൻ ഓർക്കാൻ.”പ്രീതി അയാളെ ഒന്ന് കരയാൻ കൂടെ സമ്മതിക്കാതെ വാ അടച്ചു. മുക്ത ദേഷ്യം തീരുവോളം വരഞ്ഞു…. അവൻ പാതി ജീവനോടെ കണ്ണുകളച്ചു.അവൾ വാട്ടർ ബോട്ടിൽ എടുത്തു മുഖത്തെ രക്തം കഴുകി കളഞ്ഞു വാച്ചിലേക്ക് നോക്കി….. ഇതൊന്നും കാണാൻ കഴിയാതെ ധീരേദ്രൻ ബോധം കേട്ടു പോയിരുന്നു.പ്രീതി ചെന്നു അയാളെ തട്ടി വിളിച്ചു.

“കഴിഞ്ഞു എണീക്ക് “അവൾ പറയുന്നത് കേട്ട് അയാൾ കണ്ണുകൾ തുറന്നു നേരെ നോക്കി. രക്തത്തിൽ കുളിച്ചു കിടക്കുന്ന മകന്റെ രൂപം കണ്ടു അയാൾ ചങ്ക് പൊട്ടി കരയാൻ തുടങ്ങി. ഇരുപത് മിനിറ്റ് ആയതും പ്രീതി ധീരേദ്രന്റെ കയ്യിലെയും കാലിലെയും കെട്ടഴിച്ചു. അയാൾ എന്താണ് നടക്കുന്നതെന്നറിയാതെ അവരെ നോക്കി. “ഇനി രണ്ടു മിനിറ്റ് സമയം ഉണ്ട്, അതിനുള്ളിൽ മകനെ രക്ഷിക്കാൻ പറ്റുമെങ്കിൽ കൊണ്ടു പൊക്കോ “മുക്ത വെചിലേക്ക് നോക്കി പറഞ്ഞു തീർന്നതും അയാൾ ചാടി എണീറ്റു. മകന്റെ അടുത്തേക്ക് ഓടി. രക്തം കണ്ടു കൈകൾ വിറച്ചെങ്കിലും ധൈര്യം കൈ വിടാതെ അയാൾ കെട്ടുകൾ അഴിച്ചു കൊണ്ടു പോകാൻ തുനിഞ്ഞു.

“Time is over “മുക്ത വാച്ചിലേക്ക് നോക്കി എണീറ്റു. അയാൾ ഞെട്ടലോടെ അവരെ നോക്കി. “അവൻ പോയി പപ്പാ….”മുക്ത അയാളുടെ മുഖത്തോട് മുഖം നോക്കി. ധീരവ് അയാളുടെ കൂടെ നിലത്തേക്ക് ഊർന്നു വീണു. ഒരു പ്രാന്തനേ പോലെ അലറി വിളിച്ചു കരയാൻ തുടങ്ങി. മുക്തയ്ക്കു ഒന്നും തോന്നിയില്ല. ഇതിന്റെ ആയിരം ഇരട്ടി താൻ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ആരും കാണാതെ നിറഞ്ഞ മിഴികൾ തുടച്ചു മാറ്റി മുന്നോട്ട് നടന്നു.മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു കൊണ്ടു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button