Kerala

സർക്കാരിന്റെ നാലാം വാർഷികാഘോഷം പ്രതിപക്ഷം പൂർണമായി ബഹിഷ്‌കരിക്കും: വിഡി സതീശൻ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ പൂർണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ പറഞ്ഞു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. ചില ചാനലുകൾ ഭാരം തൂക്കിക്കൊണ്ടിരിക്കുകയാണ്. പാർട്ടി നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കുമെന്നാണ് പിവി അൻവർ പറഞ്ഞത്

മുനമ്പത്തെ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക്ക് കോളേജ് മാനേജ്‌മെന്റും ഭൂമി വഖഫ് അല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്‌നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!