Kerala
കൊല്ലം ഏരൂരിൽ ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു

കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മരിച്ചത്.
ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന് തീയിട്ട് വിനോദ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.