Kerala
സുകാന്തിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാൻ നിർദേശം

ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. പ്രതി ചേർത്തിട്ടുള്ള സഹപ്രവർത്തകനായ സുകാന്ത് സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സുകാന്തിനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു
ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കാനായി വീണ്ടും മാറ്റി. നേരത്തെ കേസിൽ യുവതിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്തിനെ ജോലിയിൽ നിന്ന് ഐബി പിരിച്ചുവിട്ടിരുന്നു
പ്രൊബേഷൻ സമയമായതിനാൽ മറ്റ് നിയമതടസ്സങ്ങളില്ലെന്ന് വിലയിരുത്തിയാണ് സുകാന്തിനെ പിരിച്ചുവിട്ടത്. മാർച്ച് 24നാണ് പേട്ട റെയിൽവേ പാലത്തിന് സമീപത്തെ ട്രാക്കിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടത്.