Kerala

നിലമ്പൂരിൽ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കും: വിഡി സതീശൻ

നിലമ്പൂരിൽ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാത്രിയോടെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനുള്ള പ്രാഥമികമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ നടത്തി മണിക്കൂറുകൾക്കുള്ളിൽ ഉചിതമായ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിച്ചതാണ്. ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നേരിടാൻ സുസജ്ജമാണ്. ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും

സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ എതിർപ്പും നിരാശയും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സർക്കാരിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ ഒരു അവസരം നോക്കി നിൽക്കുകയാണ്. അൻവർ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സതീശൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!