National
പഹൽഗാമിൽ വട്ടമിട്ട് പറന്ന് യുദ്ധവിമാനങ്ങൾ; ഭീകരർക്കായി വ്യാപക തെരച്ചിൽ

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പഹൽഗാമിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്. പ്രദേശത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഭീകരാക്രമണം നടന്ന പഹൽഗാമിനടുത്ത വനാന്തരങ്ങളിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ. പ്രദേശമാകെ സുരക്ഷാ സേന കാടിളക്കിയുള്ള പരിശോധനയിലാണ്. ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം.
കരസേനാ മേധാവി ഇന്ന് പഹൽഗാമിലെത്തും. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയേക്കുമെന്നാണ് വിവരം. കരസേന മേധാവി ഇതുസംബന്ധിച്ച വിലയിരുത്തലുകളും ഇന്ന് കാശ്മീരിൽ നടത്തും.