National

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തിയതായി റിപ്പോർട്ട്; വനത്തിനുള്ളിൽ ഏറ്റുമുട്ടൽ

പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലങ്ങളിൽ സുരക്ഷാ സേന കണ്ടെത്തിയതായി റിപ്പോർട്ട്. ഒരിടത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണുള്ളത്. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന.

ഹപത്‌നാർ ഗ്രാമത്തിനടുത്തുള്ള വനങ്ങളിലാണ് ആദ്യം ഭീകരരെ കണ്ടത്. കുൽഗാമിലെ വനത്തിലും ഭീകരരെ കണ്ടു. ഒരു വീട്ടിൽ കയറി ഭീകരർ ഭക്ഷണം മോഷ്ടിച്ചതായും റിപ്പോർട്ടുണ്ട്. തെക്കൻ കാശ്മീരിലെ വനമേഖലയിൽ വെച്ചാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.

അതേസമയം പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് നിയമസഭാ സമ്മേളനം വിളിച്ചത്. ഭീകരാക്രമണത്തെ തുടർന്ന് ടൂറിസം മേഖലയിലുണ്ടായ പ്രത്യാഘാതവും ജനങ്ങളുടെ ആശങ്കയും സുരക്ഷയുമടക്കം പ്രത്യേക സമ്മേളനത്തിൽ ചർച്ചയാകും

Related Articles

Back to top button
error: Content is protected !!