Kerala

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിലേക്ക് വി ഡി സതീശന് ക്ഷണമില്ല

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണമില്ല. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വിഡി സതീശന്റെ പേര് വെട്ടിയത്.

അതേസമയം ശശി തരൂർ എംപിയുടെയും വിഴിഞ്ഞം എംഎൽഎ എം വിൻസെന്റിന്റെയും പേര് പട്ടികയിലുണ്ട്. ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലും പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നില്ല. പകരം ആദ്യ കപ്പൽ എത്തുന്ന ദിവസം സ്വീകരിക്കൽ ചടങ്ങിൽ മാത്രമായിരുന്നു ക്ഷണം

കഴിഞ്ഞ ദിവസം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിരുന്നു. മെയ് രണ്ടിന് പ്രധാനമന്ത്രിയാണ് തുറമുഖം കമ്മീഷൻ ചെയ്യു്‌നത്.

Related Articles

Back to top button
error: Content is protected !!