Sports
പരുക്ക് വില്ലനായി; വിഘ്‌നേഷ് പുത്തൂരിന് ഐപിഎൽ സീസൺ നഷ്ടമാകും, പകരക്കാരനെ എടുത്ത് മുംബൈ

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ നിന്ന് പുറത്ത്. പരുക്കിനെ തുടർന്നാണ് 24കാരനായ താരത്തെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയത്. പകരക്കാരനായി ലെഗ് സ്പിന്നർ രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു.
അരങ്ങേറ്റ മത്സരത്തിൽ നിന്ന് തന്നെ മൂന്ന് വിക്കറ്റുകൾ നേടി ശ്രദ്ധ നേടിയ താരമായിരുന്നു മലപ്പുറത്തുകാരനായ വിഘ്‌നേഷ്. മുംബൈക്കായി അഞ്ച് മത്സരങ്ങൾ കളിച്ച താരം ആറ് വിക്കറ്റുകളും നേടിയിരുന്നു. കളിക്കില്ലെങ്കിലും വിഘ്‌നേഷ് മുംബൈ ഇന്ത്യൻ ടീമിനൊപ്പം തുടരും
താരത്തിന്റെ പരുക്ക് ഭേദമാകുന്നതുവരെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു. പകരക്കാരനായി ടീമിലെത്തിയ രഘു ശർമ ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനും പോണ്ടിച്ചേരിക്കും വേണ്ടി ജേഴ്‌സിയണിഞ്ഞ താരമാണ്