Kerala

ദമ്പതികൾ ജീവനൊടുക്കാൻ കാരണം കുടുംബപ്രശ്‌നം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

[ad_1]

തിരുവല്ലയിൽ നിർത്തിയിട്ടിരുന്ന കാറിന് തീ കൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടുപൂട്ടി താക്കോൽ വരാന്തയിൽ വെച്ചാണ് ദമ്പതികൾ പുറത്തേക്ക് പോയതെന്ന് പോലീസ് അറിയിച്ചു. ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്

തുകലശ്ശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ്(69), ഭാര്യ ലൈജി(63) എന്നിവരെയാണ് പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ-വേളൂർമുണ്ടകം റോഡിൽ നിർത്തിയിട്ടിരന്ന കാറിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിൽ

പന്ത്രണ്ടരയോടെ തിരുവല്ല പോലീസാണ് പട്രോളിംഗിനിടെ കാർ കത്തുന്നത് കണ്ടത്. ഇരുവരും മുൻസീറ്റിൽ ഇരിക്കുകയായിരുന്നു. 25 വർഷത്തോളം വിദേശത്തായിരുന്ന രാജു ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മടങ്ങിയെത്തി കുടുംബസമേതം തിരുവല്ലയിൽ താമസം തുടങ്ങിയത്.
 



[ad_2]

Related Articles

Back to top button