Novel

കാണാചരട്: ഭാഗം 44

[ad_1]

രചന: അഫ്‌ന

എന്റെ ലൂക്കയേ നഷ്ടപ്പെടാൻ കാരണം നീ ഒറ്റൊരാൾ കാരണം ആണ്. നീ എന്റെ ലൈഫിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു “മുക്ത ദേഷ്യത്തിൽ പറഞ്ഞു നിർത്തി. പക്ഷേ അവന്റെ അട്ടഹാസം ഉയർന്നു…. അതവളെ വല്ലാതെ വീർപ്പു മുട്ടിച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. “നിന്റെ ലൂക്കയെ തിരിച്ചു തന്നാൽ എന്റെ കൂടെ വരുവോ നീ “ഇടിമുഴക്കം പോലെ അവന്റെ സ്വരം ഉയർന്നു.കേട്ട വാക്കുകൾ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. “ലൂ…..ക്ക…. എ…… എ…ന്റെ ലൂക്ക ജീവനോടെ ഉണ്ടോ “അവളുടെ ശബ്ദം ഇടറി. “ഉണ്ട്, എന്റെ കൂടെ തന്നെ.”ദീക്ഷിത് അധിഗാര ഭാവത്തിൽ തല ഉയർത്തി.

“പക്ഷേ എങ്ങനെ, നീ കള്ളം പറയുവാണ്. ഞാ…..ൻ കണ്ടതാ അന്ന്”അവൾക്ക് വാക്കുകൾ മുഴുവനാക്കാൻ സാധിച്ചില്ല. “നീ കണ്ടിരുന്നു….. പക്ഷേ അത് നിന്റെ ലൂക്കയല്ലേ, വെറും ഡമ്മി.”ദീക്ഷിത് പറഞ്ഞു ചിരിച്ചു.അവളുടെ ശരീരം നിന്നു വിറക്കാൻ തുടങ്ങി. വീഴാതിരിക്കാൻ അടുത്തുള്ള ചെയറിൽ മുറുകെ പിടിച്ചു. “നീ…… നീ….. കള്ളം പറയുവാണ്. നിന്റെ ആവിശ്യം നടക്കാൻ വേണ്ടിയുള്ള നാടകമല്ലേ ” “ദീക്ഷിത് ഇതുവരെ കള്ളം പറഞ്ഞ ചരിത്രം ഇല്ല, ഇനി ഉണ്ടാവനും പോകുന്നില്ല.”

“പിന്നെ എങ്ങനെ “അവൾ ദയനീയതയോടെ ചോദിച്ചു. അവൻ കുറച്ചു പിന്നിലേക്ക് ആലോചിച്ചു…. നല്ല മഴയുള്ള രാത്രി. മുക്തയേ തിരിഞ്ഞു അവരുടെ പുറകെ തന്നെ ഇറങ്ങിയതാണ് ദീക്ഷിത്. ധീരേദ്രന്റെ കാർ ഇടവഴിയിലൂടെ പോകുന്നത് കണ്ടു സംശയം തോന്നി ദീക്ഷിത് കാർ അങ്ങോട്ട് എടുത്തു.മൂന്നു വഴികളായി റോഡ് പിരിഞ്ഞിരുന്നു. അയാൾ എങ്ങോട്ടാണ് പോയതെന്ന് മാത്രം അവന് മനസിലായില്ല.അറിയാവുന്ന രീതിയിൽ മുന്നോട്ട് കാർ എടുത്തു തുടങ്ങിയപ്പോഴാണ് വലതു ഭാഗത്തു നിന്ന് വെടിയൊച്ച ഉതിർന്നത്. ദീക്ഷിതും ഒരു നിമിഷം പകച്ചു.

മുക്തയേ അയാൾ വല്ലതും ചെയ്തോ എന്ന ഭയം അവനിൽ നിറഞ്ഞു. അവൻ ശബ്ദം കേട്ട ഭാഗത്തെ കാർ വേഗത്തിൽ എടുത്തു.കാറിന്റെ വെളിച്ചം കണ്ടു കാർ ഒന്ന് സൈഡ് ആക്കി അങ്ങോട്ട് കണ്ണുകൾ പായിച്ചു. അവിടെ കണ്ട കാഴ്ച അവനെ പിടിച്ചുലക്കി…. മഴത്ത് ധീരേദ്രന്റെ കാലിൽ പിടിച്ചു പൊട്ടി കരയുന്ന മുക്ത. എന്നിട്ടും തന്റെ സുഹൃത്തിനെ ഓർത്തു പാതി ജീവനിലും അലറി വിളിക്കുന്നവനെയും അവൻ ഒരുപോലെ നോക്കി കണ്ടു….. ഒരു ദക്ഷണ്യവും കൂടാതെ അവളെ വലിചിഴക്കുന്നവനെ അവൻ പകയോടെ നോക്കി മുഷ്ടി ചുരുട്ടി. ആ കാർ ദൂരെക്ക് മറയുന്നത് കണ്ടു

അവൻ നിലത്തു രക്തത്തിൽ കുളിച്ചു കിടക്കുന്നവന്റെ പൾസ് ചെക്ക് ചെയ്തു. മരിച്ചിട്ടില്ല ജീവനുണ്ട്….. ധീക്ഷിത് അവനെ എടുത്തു കാറിൽ കിടത്തി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി…. തന്റെ ആളുകളെ വിളിച്ചു തിരിച്ചറിയാൻ കഴിയാത്ത ഒരു ഡെഡ് ബോഡി സങ്കടിപ്പിച്ചു അവിടെ കൊണ്ടിടാൻ നിർദ്ദേശിച്ചു. “ലൂക്കയോട് ദേഷ്യം ഉണ്ട്, പക്ഷേ അതൊരിക്കലും കൊല്ലാൻ മാത്രം ഉണ്ടായിരുന്നില്ല. അടിക്കുമായിരുന്നു ദേഷ്യം തീരും വരെ….”അവൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോകുന്നവനേ നോക്കി ഒന്ന് നിശ്വോസിച്ചു. അവന് ബോധം വന്നപ്പോൾ തന്നെ തന്റെ വയനാട്ടിലെ എസ്റ്റേറ്റിലേക്ക് മാറ്റി,

ബാക്കി ചികിത്സയും മറ്റും അവിടെ തന്നെ ആയിരുന്നു. നേരത്തിനു ആഹാരം വസ്ത്രം…. പക്ഷേ പുറം ലോകം അവൻ കണ്ടിരുന്നില്ല. ആ നാലു ചുവരുകൾക്കിടയിലുള്ള ജീവിതം. ദീക്ഷിത് അങ്ങോട്ട് അന്വേഷിക്കാൻ ഒന്നും പോയിരുന്നില്ല. അവനെ തനിക്ക് ഉപകാരപ്പെടും എന്ന് മനസ്സിൽ കണ്ടിട്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം അവൻ എടുത്തതും…. എല്ലാം ആലോചിച്ചു അവൻ ഫോൺ ചെവിലേക്ക് അടുപ്പിച്ചു. “നിനക്ക് വേണോ മുക്ത അവനെ? നിന്റെ ലൂക്കയേ “അവൻ വശ്യമായി ചിരിച്ചു. വേണം, എ……നി….ക്ക് എന്റെ ലൂ…ക്കയേ തിരിച്ചു വേണം.”മുക്ത തേങ്ങി,കണ്ണുകൾ ധാരയായി ഒഴുകി.

“തരാം,എനിക്ക് അവനെ കൊണ്ടു ഒരു പ്രയോജനവും ഇല്ല, പക്ഷേ എനിക്കൊരു കോണ്ടീഷൻ ഉണ്ട്. അതിനു സമ്മതമാണെങ്കിൽ നിനക്ക് ഒരു പോറലും ഏൽക്കാതെ തിരിച്ചു തരും, ഇല്ലെങ്കിൽ എങ്ങനെ ഒരു ഫോൺ കാൾ തന്നെ മറന്നേക്ക് ” “വേണ്ട, എന്ത് വേണേലും ഞാൻ ചെയ്യാം. അവനെ ഒന്നും ചെയ്യരുത്…പ്ലീസ് ” കേട്ടത് സത്യമാണോന്ന് അറിയില്ല, എങ്കിലും ഇത്രയും കാലം അനുഭവിച്ച വേദനയ്ക്കു ഒരാശ്വാസം പോലെ. എന്റെ ലൂക്ക മരിച്ചിട്ടില്ല…. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എങ്കിലും ഉള്ളിലൊരു പ്രതീക്ഷ പോലെ. ” നീ വരണം നാളെ,എന്റെ വധുവായി hotal elitil കൃത്യം 9 : 00 ക്കു തന്നെ.മാര്യേജ് കഴിഞ്ഞ ഉടനെ അവിടെ വെച്ചു സ്വാതന്ത്രനാക്കും ഞാൻ നിന്റെ ലൂക്കയേ….. പക്ഷേ ഇത് അധ്വിക് അറിയാൻ പാടില്ല, അത് അവനെ കൂടെ ബാധിക്കും….പറ്റുമോ നിനക്ക്”

“പറ്റില്ല “മുക്ത ഒന്നും ആലോചിക്കാതെ എടുത്തടിച്ചു പറഞ്ഞു. തനിക്കൊരു പുരുഷൻ ഉണ്ടെങ്കിൽ അത് എന്റെ ആദി മാത്രമായിരിക്കും. ആ സ്ഥാനം ആർക്കും ലഭിക്കാൻ പോകുന്നില്ല. എന്റെ മരണം കൊണ്ടല്ലാതെ അതിൽ ഒരു തിരുത്ത് ആരും പ്രതീക്ഷിക്കേണ്ട. “എങ്കിൽ ഒക്കെ, ഇനി അവനെ നീ മറന്നേക്ക് “അവൻ ഫോൺ ഫോൺ കട്ട് ചെയ്തു.അവൻ സോഫയിൽ നീണ്ടു നിവർന്നു കിടന്നു. അവളിൽ വീണ്ടും ഭയം നിറഞ്ഞു. വല്ലാത്തൊരു അവസ്ഥയിൽ ആയി പോയി. ലൂക്കയേ എനിക്ക് വേണം, നഷ്ടപെട്ടെന്ന് കരുതി കരയാത്ത ദിവസങ്ങൾ ഇല്ല. പക്ഷേ അടുത്ത് കിട്ടിയിട്ടും നേടാൻ ആവാതെ കുരുക്കിൽ പെട്ടുപോയ അവസ്ഥ.

മുക്ത നിലത്തു മുട്ട് കുത്തി ഇരുന്നു കരയാൻ തുടങ്ങി. കണ്ണുനീർ കാഴ്ച മറച്ചു കൊണ്ടിരുന്നു… നാളെ അവന്റെ വധുവായി, എനിക്കൊരിക്കലും അതിന് കഴിയില്ല.ആ നിമിഷം എന്റെ മരണമായിരിക്കും….. മുക്ത ഹൃദയം നുറുങ്ങുന്ന വേദനയോടെ നിലത്തു കിടന്നു കൈ കൂട്ടി പിടിച്ചു ചുരുണ്ടു കൂടി.. “മരണം “അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അതെ മരണം, അതെ ഇനി എനിക്ക് മുൻപിൽ വഴിയൊള്ളു. ഒഴുകുന്ന തീ ഗോളത്തെ അമർത്തി തുടച്ചു ഫോൺ കയ്യിലെടുത്തു ദീക്ഷിതിന് തിരിച്ചടിച്ചു. അവൻ ഫോൺ റിങ് ചെയ്യുന്നത് കണ്ടു വിജയ ഭാവത്തിൽ ഫോണിലേക്ക് നോക്കി ചിരിച്ചു അത് കയ്യിലെടുത്തു. “Hlo “

“എനിക്ക് സമ്മതമാണ്. ഞാൻ വരാം…പക്ഷേ നീ പറഞ്ഞ പോലെ ആദി അറിയരുത് “അത്ര മാത്രം പറഞ്ഞു കൊണ്ടു അവൾ ഫോൺ കട്ട് ചെയ്തു.അത് ദൂരെക്ക് വലിച്ചെറിഞ്ഞു. മുഖം പൊത്തി പൊട്ടി കരയാൻ തുടങ്ങി. കണ്ണുകൾ അടച്ചു ഇത്രയും കാലം ആദിയുമായി ചിലവഴിച്ച ഓരോ നിമിഷവും മുൻപിലൂടെ കടന്നു പോയി കൊണ്ടിരുന്നു. കരച്ചിലും അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. തെളിഞ്ഞ നീല നിലാവിനു പോലും അവളുടെ നിസ്സഹായത കണ്ടു നിൽക്കാൻ ആയില്ല. ഇനി എനിക്ക് സമാധാനത്തോടെ കണ്ണുകളടക്കാം. ഒന്നും നഷ്ടപ്പെടാൻ ഇല്ല….എല്ലാം നേടി.എന്റെ പ്രണയം ഒഴിച്ച്…..

.അടുത്ത ജന്മം വിധി ഉണ്ടെങ്കിൽ നമുക്കൊരുമിക്കാം ആദി.ആ നിമിഷത്തിനായി കാത്തിരിക്കുവാണ് ഞാൻ. എനിക്ക് നിന്നെ പോലെ തന്നെ പ്രിയപ്പെട്ടവാനാണ് ലൂക്ക എനിക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തിയവാണ്. ഇനിയെങ്കിലും എന്റെ സ്വർത്ഥതയ്ക്കു വേണ്ടി ബലി കൊടുക്കാൻ വയ്യ. കൈകൾ മുടിയിൽ കോർത്തു പിടിച്ചു അലറി കരഞ്ഞു. അവളുടെ സങ്കടം അറിഞ്ഞ പോലെ കാർമേഘങ്ങൾ മൂടി ഇടിയോട് കൂടി മഴ ഭൂമിലേക്ക് പതിച്ചു. മുക്ത പേടിച്ചില്ല…… എല്ലാം നഷ്ടവൾക്ക് ഇനി എന്ത്…..മഴ തുള്ളികൾക്കൊപ്പം അവളുടെ മനസ്സും എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. എത്ര നേരം അങ്ങനെ ഇരുന്നു വെന്ന് അവൾക്ക് അറിയില്ലായിരുന്നു…

മുറ്റത്തേക്ക് ന്യൂസ്‌ പേപ്പർ വീഴുമ്പോഴാണ് നേരം വെളുത്തുവെന്ന കാര്യം പോലും അവൾ അറിയുന്നത്. ഇത്രയും നേരം തന്റെ മനസ്സ് അടുത്തില്ലായിരുന്നു എന്നോർത്തു. മെല്ലെ എണീറ്റു വേച്ചു വേച്ചു അകത്തേക്കു കയറി. അവളുടെ വേഷം കണ്ടു സെർവെൻസ് ശ്രെദ്ധിക്കുന്നത് പോലും മുക്ത അറിഞ്ഞിരുന്നില്ല. നിലത്തേക്ക് വീഴാതിരിക്കാൻ കമ്പിയിൽ മുറുകെ പിടിച്ചു മുകളിലേക്കു നടന്നു അകത്തേക്ക് കയറി ഡോർ ശക്തിയിൽ അടച്ചു….. കണ്ണാടിയിൽ നോക്കി സ്വയം പുച്ഛിച്ചു.എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.നീ കാരണം ആർക്കെങ്കിലും നല്ലത് വന്നിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം, എന്നും ദുഃഖം മാത്രം…….

എന്റെ മരണം കൊണ്ടെങ്കിലും നല്ലത് നടക്കുമെങ്കിൽ എനിക്ക് അതിൽ സന്തോഷമേ ഒള്ളു. അവൾ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. കണ്ണുകൾ തുടച്ചു പുഞ്ചിരിച്ചെന്ന് വരുത്തി. മുക്ത കുളിച്ചു ഫ്രഷ് ആയി പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ആദിയുടെ കാൾ വന്നു. മനസ്സിൽ വീണ്ടും രക്തം പൊടിയാൻ തുടങ്ങി. “ഹലോ ആദി “ചുണ്ടുകൾ കൂട്ടി പിടിച്ചു കരച്ചിലിനെ അടക്കി നിർത്തി. “എണീറ്റോ?ഞാൻ രജിസ്റ്റർ ഓഫീസിൽ ഉണ്ടാവും. എല്ലാം ഞാൻ പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്….. പ്രീതി വന്നു പിക്ക് ചെയ്തോളും…. എന്റെ കൂടെ ഇവരെല്ലാവരും ഉണ്ടവും അതാ ഞാൻ വരാത്തെ… പിണക്കം ഇല്ലല്ലോ “

ആദിയ്ക്ക് സന്തോഷം കൊണ്ടു വാക്കുകൾ കിട്ടുന്നില്ലായിരുന്നു. അവൾക്ക് ജീവൻ പോകുന്ന പോലെ തോന്നി…. നെഞ്ച് വല്ലാതെ വേദനിക്കുന്നു. “ഞാ…….ൻ എ….ത്തി….ക്കോളാം, എനിക്ക് പിണക്കം ഒന്നും ഇ…ല്ല”വിതുമ്പി കൊണ്ടു അവൾ പറഞ്ഞു നിർത്തി. “എന്താ വാമി ശബ്ദം വല്ലാതിരിക്കുന്നെ, വയ്യേ നിനക്ക് “അവന്റെ ശബ്ദത്തിൽ ആധി നിറഞ്ഞു. “ഏയ്‌ കുഴപ്പമൊന്നും ഇല്ല, ചെറിയ തലവേദന, അത് മെഡിസിൻ കഴിച്ചാൽ മറും…..” “എന്നാ ഇപ്പൊ തന്നെ എടുത്തു കഴിക്ക്. വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ…” “ഇല്ല ആദി, ഞാൻ ഓക്കേയാ…..അവിടെ വെച്ച് കാണാം “അവനെ ഒരായിരം തവണ മനസ്സിൽ പുണർന്നു.

“പിന്നെ വാമി, നീ സാരി ഉടുക്കുവോ…. പ്ലീസ്, കാണാൻ കൊതിയായിട്ടാ “അവൻ ചിണുങ്ങി പറയുന്നത് കേട്ട് മുക്ത അറിയാതെ ചിരിച്ചു കൂടെ മഴ തുള്ളികൾ അവളുടെ കവിളിനെ നനച്ചു. “മ്മ് “അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു. ഷെൽഫിൽ ആദി ഒരിക്കെ വാങ്ങി തന്നിരുന്ന പിങ്ക് കളർ സാരി എടുത്തു. ഉടുക്കാൻ അറിയില്ലായിരുന്നു….. ആദിയുടെ ഇഷ്ടം കാരണം എപ്പോയോ പഠിപ്പിച്ചു പോയി. പിന്നെ ഇതുടുത്തിട്ടില്ല. അവളതോർത്തു സാരി നെഞ്ചോടു ചേർത്തു കരഞ്ഞു കൊണ്ടു തന്നെ സാരി ഉടുത്തു. മരിക്കുന്ന സമയമെങ്കിലും എന്റെ ആദിയുടെ ഇഷ്ടപോലെ എന്നോർത്തു.ഒരുമിച്ചു കൈ കോർത്ത ഓർമ്മകൾ ഇല്ല,….

എല്ലാം തുറന്നു പറഞ്ഞപ്പോൾ എന്നെ തോല്പിച്ചു കളഞ്ഞു. ദീക്ഷിതിന്റെ നമ്പർ ഫോണിൽ തെളിഞ്ഞു വന്നു. അവൾ വെറുപ്പോടെ ഫോൺ എടുത്തു. “ഒരുക്കം കഴിഞ്ഞില്ലേ വൈഫി ” “നേരമാകുമ്പോൾ ഞാൻ അവിടെ എത്തും,”മുക്ത അത്രയും പറഞ്ഞു ഫോൺ വേച്ചു കറിന്റെ കീ എടുത്തു പുറത്തേക്ക് നടന്നു. അമ്മ ഹാളിൽ തന്നെ ഇരിപ്പുണ്ട്, അവളുടെ നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി. ഇനി അമ്മയുടെ കൂടെ ഈ മകളുണ്ടാവില്ല. ക്ഷമിക്ക് അമ്മാ… വേറെ വഴി ഇല്ല…. എന്റെ അമ്മ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. ഞാൻ ഇല്ലെങ്കിലും പ്രീതി ഉണ്ടാവും എന്റെ അമ്മയുടെ കൂടെ. അവൾ അവരുടെ കാലിലേക്ക് വീണു കാലിൽ മുറുകെ പിടിച്ചു.

അമ്മ ഒന്നും മനസിലാവാതെ അവളെ നോക്കി. “എന്താ മോളെ, എന്തിനാ ഇങ്ങനെ ഓക്കേ ” “ഒന്നുമില്ല, കുറച്ചു ദിവസമായിട്ട് എനിക്ക് അമ്മയുടെ കൂടെ ഇരിക്കാൻ കൂടെ പറ്റില്ല.അമ്മയ്ക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ “അവൻ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു മുഖത്തേക്ക് നോക്കി. “അമ്മയ്ക്ക് എന്തിനാ എന്റെ കുഞ്ഞിനോട് ദേഷ്യം, എങ്ങോട്ടാ ഇന്ന് സാരി ഒക്കെ ഉടുത്തു, ഇങ്ങനെ ഒരു ശീലം ഇല്ലല്ലോ ” “ഒരു ഫങ്ക്ഷൻ ഉണ്ട്,….. ഞാൻ പോയിട്ടു വേഗം വരാം “അവൾ അവരെ നോക്കി പുഞ്ചിരിച്ചു. “വേഗം പോയിട്ടു വാ “തലയിൽ തലോടി അവർ അവളെ യാത്രയാക്കി. മുക്ത അധികം സംസാരിക്കാതെ വേഗം അവിടുന്നിറങ്ങി.

എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ തന്റെ ഗൺ അരയിൽ സൂക്ഷിച്ചു തന്റെ കാറിൽ കയറി. കണ്ണുകൾക്കു ഇപ്പോഴും ചുവന്നു തിണർത്തിരുന്നു പക്ഷേ കണ്ണുനീർ പുറത്തേക്ക് വരുന്നില്ല. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആദി രജിസ്റ്റർ ഓഫീസിലേക്ക് നേരത്തെ തന്നെ എത്തിയിരുന്നു. അവൻ വണ്ടി അവിടെ നിർത്തി അപ്പുറത്തുള്ള പൂ കച്ചവടക്കാരന്റെ അടുത്തേക്ക് നടന്നു. ആദി ഒരു ക്രീം കളർ കുർത്തയും മുണ്ടുമാണ് വേഷം…. ആദി മുണ്ടിന്റെ ഒരു തല ഉയർത്തി പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു. “ചേട്ടാ, ഈ മുല്ലപ്പൂ കുറച്ചെടുക്കോ”അവൻ ചിരിയോടെ പറഞ്ഞു. “ഇന്ന് വിവാഹമാണോ കുഞ്ഞേ “അവന്റെ മുഖത്തെ സന്തോഷം കണ്ടു അയാൾ തിരക്കി.

“അതെ “ആദി കാശ് അയാൾക്ക് നേരെ നീട്ടി. “അയ്യോ കുഞ്ഞേ എന്റെ അടുത്ത് ചില്ലറ ഒന്നും ഇല്ല ” “ഇതെന്റെ ഒരു സന്തോഷം ആയി കൂട്ടിയാൽ മതി, ഇത് വെച്ചോളൂ”അവൻ അത് അയാളുടെ കയ്യിൽ വെച്ചു കൊടുത്തു തിരിച്ചു നടന്നു. തിരികെ വരുമ്പോൾ നാലും നിന്ന് ആക്കി ചിരിക്കുന്നുണ്ട്. അക്കിയും വിക്കിയും വയ്യെങ്കിലും കയ്യും കാലും പിടിച്ചു അവരുടെ കൂടെ കാറിൽ കയറി വന്നിരുന്നു,ശരീരത്തിൽ മുഴുവൻ മരുന്ന് വെച്ച് കെട്ടിയിരുന്നു. രണ്ടു പേരുടെയും കാലിനും ചെറിയ ഫേക്ടർ ഉണ്ട്….പുറത്തിറങ്ങിയിട്ടില്ല, കാറിൽ തന്നെയാണ് ഇരിപ്പ്… ഇറങ്ങുന്നത് നോക്കാൻ ആയി നന്ദനെയും. “അതെ കുറച്ചു അങ്ങോട്ട് നീങ്ങി നിൽക്കോ “

ഡോറിന് മുൻപിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന നന്ദനെ അക്കി മെല്ലെ തോണ്ടി വിളിച്ചു. “കാറ്റ് വരുന്നില്ല, നല്ല ചൂട് “അവന്റെ നോട്ടം കണ്ടതും മുഖത്തെ വിയർപ്പ് ഒപ്പി ഒന്നിളിച്ചു. അതോടെ അവൻ വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു. “ഇതെങ്ങോട്ടാ ഏട്ടാ മുല്ലപ്പൂ ഓക്കേ പിടിച്ചു “വിക്കി കള്ള ചിരിയോടെ ആദിയുടെ നോക്കി. “നിന്റെ തലയിൽ ചൂടാൻ, എന്തെ വേണോ “അവന്റെ വായിൽ ഉള്ളത് കേട്ടതും വിക്കി സൈലന്റ് ആയി നിവർന്നിരുന്നു. “വന്നു വന്നു നമുക്കൊന്നും വില ഇല്ലാതെയി അക്കി ” “ശെരിയാ, ബോധം വന്നപ്പോൾ തന്നെ നിന്റെ പരട്ട ഏട്ടന്റെ കയ്യിൽ നിന്ന് ചൂടോടെ ഒരടി കിട്ടി. ജനനം മുതൽ മരണം വരെയുള്ള എല്ലാം നക്ഷത്രവും ഒരുമിച്ചു കണ്ടു

.”അക്കി കവിളിൽ കൈ വെച്ചോർത്തു പോയി. “സമയം 9:20 ആയല്ലോ ആദി, ഏട്ടത്തി ഇതുവരെ എത്തിയില്ലല്ലോ “വിഷ്ണു വച്ചിലേക്ക് നോക്കി. “ചിലപ്പോൾ ട്രാഫിക്കിൽ പെട്ടുക്കാണും, ഞാൻ ഒന്നു അടിച്ചു നോക്കട്ടെ “ആദി ഫോൺ എടുത്തു അവളുടെ ഫോണിലേക്ക് അടിച്ചു…… റിങ് ചെയ്യുന്നുണ്ട്, പക്ഷേ കാൾ എടുക്കുന്നില്ല. അവൻ വീണ്ടും അടിക്കാൻ തുടങ്ങി… അത് തന്നെ അവസ്ഥ. അവനിൽ ചെറിയൊരു ഭയം രൂപപ്പെട്ടു. “എന്താടാ, എന്തെങ്കിലും പ്രശ്നം “നന്ദൻ അവന്റെ മുഖഭാവം കണ്ടു ചോദിച്ചു. “വാമി അടിച്ചിട്ട് എടുക്കുന്നില്ല,. ഇങ്ങനെ ഉണ്ടാവാറില്ല ” “നീ ടെൻഷൻ അടിക്കാതെ, പ്രീതിയുടെ ഫോണിലേക്കൊന്ന് അടിച്ചു നോക്ക്..

രണ്ടു പേരും ഒരുമിച്ചല്ലേ വരുന്നേ ” വിഷ്ണു പറയുന്നത് കേട്ട് ആദി അവളുടെ നമ്പർ വേഗം ഡയൽ ചെയ്തു അടിക്കാൻ ഒരുങ്ങിയതും അവളുടെ കാൾ ഇങ്ങോട്ട് വന്നു. ആദി ഒന്നും ആലോചിക്കാതെ അവളുടെ കാൾ അറ്റൻഡ് ചെയ്തു. “ആദി വേഗം ഹോട്ടൽ എലൈറ്റിലേക്ക് വാ….. എമർജൻസി “കാറിന്റെ വേഗത കൂട്ടി കൊണ്ടു അവൾ അലറി. ” കാര്യം പറ പ്രീതി, വാമി അവളെവിടെ ” “അ…..വ….ൾ ദീക്ഷിതിന്റെ അടുത്തേക്ക് പോ….യി, ഇന്ന് അവരുടെ മാര്യേജ് ആണെന്ന് “പ്രീതി പറഞ്ഞു നിർത്തിയതും ആദിയ്ക്കു പറഞ്ഞത് മുഴുവൻ കേൾക്കാൻ ആവാതെ നിന്നു. “മാര്യേജോ?? നീ ആളെ വട്ട് കളിപ്പിക്കുവാണോ പ്രീതി… എന്റെ വാമി എവിടെ?

അവളുടെ അടുത്ത് ഫോൺ കൊടുക്ക് “ആദിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. “അധ്വിക് പറഞ്ഞു നിൽക്കാൻ സമയമില്ല…. ലൂക്ക ജീവനോടെ ഉണ്ട്, ദീക്ഷിതിന്റെ കസ്റ്റടിയിൽ. അവനെ വിട്ടു കിട്ടാൻ വേണ്ടി മുക്ത ഇപ്പൊ ഇങ്ങനെ ഡിസിഷൻ എടുത്തിരിക്കുന്നത്…അത് തടയണം ആദി…മുക്ത അവൾ മരിക്കാൻ തീരുമാനിച്ചിറങ്ങിയതാണ്” പ്രീതി ശ്വാസം കിട്ടാതെ പറഞ്ഞു കൊണ്ടു കാറിന്റെ വേഗത കൂട്ടി കൊണ്ടിരുന്നു. “നീ എന്തൊക്കെയാ ഈ പറയുന്നേ പ്രീതി, ലൂക്ക???വാമി??ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു “ആദി പതർച്ചയോടെ ചോദിച്ചു. “എനിക്ക് ടെക്സ്റ്റ്‌ മെസ്സേജ് അയച്ചിരുന്നു കുറച്ചു മുൻപ്…..തടഞ്ഞേ പറ്റു.

എനിക്ക് അവളെയും അവനെയും വേണം. പ്ലീസ് ആദി നീ എന്നെ ഹെല്പ് ചെയ്യണം,” ആദ്യമായി പ്രീതി പൊട്ടി കരഞ്ഞു. നഷ്ടപ്പെട്ട് പോയ കൂട്ടുക്കാരൻ ജീവനോടെ ഉണ്ടെന്നത് തന്നെ സന്തോപ്പിച്ചെങ്കിലും അതിനടിയിൽ എഴുതിയ വാക്കുകൾ അതിനിരട്ടി വേദന അവൾക്ക് സമ്മാനിച്ചു. മടുത്തു പോയെടാ ജീവിതം…. ഇതിലൂടെ എങ്കിലും കുറച്ചു സമാധാനം കിട്ടുമെങ്കിൽ അതല്ലേ നല്ലത്… എല്ലാം ഇന്നത്തോടെ അവസാനിപ്പിക്കാൻ പോകുവാ….എന്റെ അമ്മയെ പൊന്നുപോലെ നോക്കണം.ആദ്യം കുറച്ചു സങ്കടം ഉണ്ടാകും അത് കാര്യമാക്കേണ്ട…നോക്കില്ലേ നീ. പ്രീതി കണ്ണുകൾ വലിച്ചടച്ചു auditorium ലക്ഷ്യം വെച്ചു.

എന്നാൽ ആദി കേട്ടവാക്കുകൾ വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിന്നു. കണ്ണുകൾ നിറഞ്ഞു. കയ്യിൽ കിട്ടിയെന്ന് കരുതിയ ഭാഗ്യം വീണ്ടും അകന്നു തുടങ്ങിയ പോലെ നെഞ്ചിടിപ്പുയർന്നു. “വിഷ്ണു, ഏട്ടാ… നിങ്ങൾ ഇവരെ മറ്റൊരു വണ്ടിയിൽ ഫ്ലാറ്റിലേക്ക് പൊക്കോ, എനിക്ക് അർജെന്റ് ആയി ഒരിടം വരെ പോകണം “ആദി ഫോൺ പോക്കറ്റിൽ ഇട്ടു രണ്ടു പേരും വേഗം എടുത്തു അവിടുള്ള ബെഞ്ചിൽ കൊണ്ടിരുത്തി.കാര്യം മനസിലാവാതെ ഇരുവരും അവനെ വീക്ഷിച്ചു. “എന്താ പെട്ടന്ന് ഇങ്ങനെ ഒക്കെ, വാമി വരില്ലേ ഇങ്ങോട്ട്? എന്തെങ്കിലും പ്രശ്നം ഉണ്ടോ “നന്ദൻ “പ്ലീസ് ഇപ്പൊ ഒന്നും ചോദിക്കരുത്.

എനിക്ക് പോയിട്ടു അത്യാവശ്യം ഉണ്ട്. നിങ്ങൾ സേഫ് ആയി ഫ്ലാറ്റിലേക്ക് ചെല്ല്”അത്രയും പറഞ്ഞു ആദി കാർ എടുത്തു ശര വേഗത്തിൽ ഗേറ്റ് കടന്നു.അവരെ കൂടെ അപകടത്തിൽ പെടുത്തേണ്ട എന്ന് ആലോചിച്ചു കൊണ്ടു തന്നെയാണ് ആദി അവരോട് ഒന്നും പറയാതിരുന്നത്. അവന്റെ പോക്ക് കണ്ടു ഇരുവരും തെല്ലും ഭയത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുക്തയുടെ കാർ ഓഡിറ്റോറിയത്തിന് മുൻപിൽ വന്നു നിർത്തി. മുൻപിൽ അവളെ കാത്ത പോലെ കുറച്ചു ആളുകൾ പുക്കളും ആരവങ്ങളുമായി നിൽപ്പുണ്ട്… അവർ അവൾക്ക് ഡോർ തുറന്നു കൊടുത്തു. ഒരു പ്രതിമയേ പോലെ അവൾ അവരുടെ കൂടെ അകത്തേക്ക് നടന്നു…

ഹാളിലേക്ക് കാലെടുത്തു വെച്ചതും കൊട്ടും ആരവങ്ങളും നിർത്താതെ അടിക്കാൻ തുടങ്ങി. പൂക്കൾ അവൾക്ക് നേരെ വീണു കൊണ്ടിരുന്നു…. ആരും തന്നെ അവിടെ ഇല്ലായിരുന്നു, അവന്റെ വാലാട്ടികൾ മാത്രം. അവളുടെ നോട്ടം സ്റ്റെജിൽ തന്നെയും പ്രതീക്ഷിച്ചു അണിഞ്ഞൊരുങ്ങി നിൽക്കുന്ന ദീക്ഷിതിൽ ആയിരുന്നു. റെഡ് ഷർട്ടും മുണ്ടു മണിഞ്ഞു നെഞ്ചും വിരിഞ്ഞു വിജയ ഭാവത്തിൽ മഠഭത്തിൽ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുവാണ് അവൻ.ദീക്ഷിത് ചിരിച്ചു കൊണ്ടു മീശ വിരിച്ചു.ചമയങ്ങൾ ഒന്നുമില്ലെങ്കിൽ പോലും സാരിയിൽ അവൾ ഒന്നൂടെ കത്തി ജ്വോലിച്ച പോലെ… അവൾ അടുത്തേക്ക് വന്നതും സ്റ്റെപ് കയറാൻ ആയി അവൻ കൈ നീട്ടി.

മുക്ത അവനെയും കൈകളെയും ദേഷ്യത്തിൽ നോക്കി. ആ കണ്ണുകളിൽ വെറുപ് മാത്രമായിരുന്നു. നേരത്തെ തന്നോട് കാണിച്ച പരിചിതത്വം ഇപ്പൊ കണ്ണുകളിൽ ഇല്ലെന്ന് അവന് മനസ്സിലായി. അതറിഞ്ഞു കൊണ്ടു അവൻ കൈ പിൻവലിച്ചു. മുക്ത മണ്ഡഭത്തിലേക്കും അവനെയും നോക്കി. “ലൂക്ക എവിടെ?”അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു കൊണ്ടു പുറകിലേക്ക് നോക്കി. അപ്പോൾ തന്നെ രണ്ടു പേർ പോയി തല മറച്ചു കൊണ്ടു ആരെയോ പിടിച്ചു കൊണ്ടു വന്നു.

അവന്റെ വിരലിൽ M എന്നെഴുതിയ ടാറ്റു കണ്ടപ്പോൾ തന്നെ മുക്തയ്ക്കു ഒറ്റ നോട്ടത്തിൽ അത് തന്റെ ലൂക്കയാണെന്ന് മനസ്സിലായി…. അവളുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയാതെ. ദീക്ഷിത് അവന്റെ മുഖത്തെ കെട്ടയിച്ചതും… അവളുടെ കണ്ണുകൾ വിടർന്നു.ഒരു മാറ്റവും ഇല്ല… ശരീരത്തിൽ പഴയ മുറിവ് പാടുകൾ എല്ലാം അപ്രതീക്ഷിതമായിരിക്കുന്നു. നെറ്റിൽ സ്റ്റിച്ചിന്റെ ചെറിയ പാടുണ്ട്. അവൻ കുതറി കൊണ്ടു ചുറ്റും നോക്കി. മുൻപിൽ നിൽക്കുന്നവളേ വിശ്വസിക്കാൻ ആവാതെ അവനും ഒരു നിമിഷം തറഞ്ഞു നിന്നു.അവന്റെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾക്ക് ശേഷമുള്ള കൂടി കാഴ്ച…

തന്റെ ഉറ്റ സുഹൃത്ത്. “മുക്ത “ലൂക്കയുടെ ചുണ്ടുകൾ മന്ത്രിച്ചു. മുക്ത ചുണ്ട് കൂട്ടി പിടിച്ചു അതേയെന്ന് തലയാട്ടി അവന്റെ അടുത്തേക്ക് ഒരടി മുന്നോട്ടു വെച്ചതും ദീഷിത് കൈ പിടിച്ചു തടഞ്ഞിരുന്നു. അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. “ആദ്യം വിവാഹം, അതിന് ശേഷം കെട്ടിപിടിക്കലും കരച്ചിലും ” “പറ്റില്ല, ആദ്യം നീ അവനെ അഴിച്ചു വിട്. എന്നിട്ടു മതി വിവാഹം”മുക്തയും വാശിയോടെ അവനെ നോക്കി. അവളുടെ ഭാവം കണ്ടു ദീക്ഷിത് കെട്ടഴിച്ചു വിടാൻ ആഗ്യം കാണിച്ചു. അപ്പോൾ തന്നെ അവർ അവന്റെ കെട്ടഴിച്ചു സ്വാതന്ത്രനാക്കി.ലൂക്ക എന്താണ് അവിടെ നടക്കുന്നതെന്ന് മനസിലാവാതെ അവളെ നോക്കി.

പെട്ടന്ന് ആരും പ്രതീക്ഷിക്കാതെ അരയിൽ സൂക്ക്ഷിച്ചിരുന്ന തന്റെ ഗൺ പുറത്തെടുത്തത്……ദീക്ഷിതും ലൂക്കയും ഒരുപോലെ ഞെട്ടി. “പേടിക്കേണ്ട ദീക്ഷിത്,ഇത് നിനക്കല്ല….. അത്രയ്ക്ക് ചീപ് ഒന്നും അല്ല ഞാൻ “അവൾ ചിരിയോടെ അവനെ നോക്കി ഗൺ തന്റെ തലയ്ക്കു നേർക്ക് തിരിച്ചു. “മുക്ത, ഗൺ താഴെ ഇട്…..ഇത് കുട്ടി കളിയല്ല “ദീക്ഷിത് അവൾക്ക് അടുത്തേക്ക് വരാൻ കാലെടുത്തു വെച്ചു. “എന്റെ അടുത്തേക്ക് വരരുത് ആരും.ആ നിമിഷം തീരും ആയുക്ത.

മതിയായില്ലേ എന്നെ വെച്ചു കളിച്ചത്. നിങ്ങൾക്കൊക്കെ ഇട്ടു തട്ടാനുള്ള ഒരു പാവയാണല്ലോ ഞാൻ…. സങ്കടവും സന്തോഷവും ഒന്നും അറിയാത്തൊരു പാവ”അവൾ സ്വയം പുച്ഛിച്ചു. “എന്താ മുക്ത ഈ ചെയ്യുന്ത്, നിന്റെ ഇഷ്ടമില്ലാതെ ഒന്നും നടത്താൻ എനിക്ക് ജീവനുള്ളിടത്തോളം ഞാൻ സമ്മതിക്കില്ല……നീ ഗൺ താഴെ ഇട്…പ്ലീസ് “ലൂക്ക അടുത്തേക്ക് വരാൻ നിന്നു. “ഞാൻ പറഞ്ഞു എന്റെ അടുത്തേക്ക് വരരുതെന്ന്…..എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടി. ഇനി ഒരു പരീക്ഷണത്തിന് നിൽക്കാൻ ഇല്ല. മതിയായി എല്ലാം… ഇനി ആയുക്ത എന്നൊരദ്ധ്യായം വേണ്ട”മുക്ത അത്രയും പറഞ്ഞു കണ്ണുകൾ അടച്ചു ഗണ്ണിൽ പ്രെസ്സ് ചെയ്തു….വെടിയൊച്ച ഇടി മുഴക്കം പോലെ ഹാൾ മുഴുവൻ മുഴങ്ങി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button