National

രാത്രിയിൽ വ്യാപക ആക്രമണവുമായി പാക്കിസ്ഥാൻ; ജമ്മുവിൽ മാത്രമെത്തിയത് 100 ഡ്രോണുകൾ, എല്ലാം തകർത്ത് ഇന്ത്യ

ഓപറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാക്കിസ്ഥാൻ തുടരുന്നു. ഇന്നലെ രാത്രി മാത്രം നിയന്ത്രണ രേഖയിലെ ഷെല്ലിംഗിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെ പാക്കിസ്ഥാൻ നടത്തി. ജമ്മുവിൽ മാത്രം 100 ഡ്രോൺ ആക്രമണം നടന്നു

അതേസമയം പാക് ആക്രമണങ്ങളെല്ലാം ഇന്ത്യൻ സേന നിർവീര്യമാക്കി. ഫിറോസ്പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്കേറ്റു. ബാരാമുള്ള മുതൽ ഭുജ് വരെ പാക് ആക്രമണ ശ്രമം നടന്നുവെന്ന് സൈന്യം അറിയിച്ചു

ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഡ്രോൺ ആക്രമണം നടന്നത്. ഇതിൽ പഞ്ചാബിലെ ഫിറോസ്പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്.

Related Articles

Back to top button
error: Content is protected !!