National
അതിർത്തിയിൽ വെടിയേറ്റ ബി എസ് എഫ് ജവാന് വീരമൃത്യു; വെടിയേറ്റത് ശനിയാഴ്ച

അതിർത്തിയിൽ പാക് ആക്രമണത്തിൽ വെടിയേറ്റ ബി എസ് എഫ് ജവാന് വീരമൃത്യു. ആർഎസ് പുരയിൽ ശനിയാഴ്ച വെടിയേറ്റ ബി എസ് എഫ് ജവാൻ ദീപകാണ് വീരമൃത്യു വരിച്ചത്. ഇതോടെ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ എണ്ണം ആറായി
മണിപ്പൂരിൽ നിന്നുള്ള ജവാനായിരുന്നു ദീപക് ചിംങ്കാം. രാജ്യസേവനത്തിൽ ബിഎസ്എഫ് ധീരനായ കോൺസ്റ്റബിൾ ദീപക് ചിംങ്കാമിന്റെ പരമോന്നത ത്യാഗത്തിന് ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നുവെന്ന് ബി എസ് എഫ് അറിയിച്ചു
2025 മെയ് 10 ന് ജമ്മു ജില്ലയിലെ ആർഎസ് പുര പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. 2025 മെയ് 11 ന് വീരമൃത്യു വരിച്ചു, ബിഎസ്എഫ് അറിയിച്ചു.