National
കറാച്ചിയിലും ഇസ്ലാമാബാദിലും ആക്രമണം നടത്തി; സ്ഥിരീകരിച്ച് സൈന്യം, ദൃശ്യങ്ങളും പുറത്തുവിട്ടു

പാക്കിസ്ഥാനിലെ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. വെടിനിർത്തലിന് ശേഷം ഓപറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം അറിയിച്ചത്.
ആകാശ് പ്രതിരോധ മിസൈൽ അടക്കം ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. നൂർഖാൻ, റഹിം യാർഖാൻ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ തുർക്കി നിർമിതമാണെന്നും സേന അറിയിച്ചു
പാക്കിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. ഇന്ത്യ പാക്കിസ്ഥാനിൽ ലക്ഷ്യം വെച്ച പ്രദേശങ്ങളും ചില വീഡിയോകളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പാക്കിസ്ഥാനുണ്ടായ നഷ്ടങ്ങൾക്ക് അവർ മാത്രമാണ് ഉത്തരവാദിയെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.