Kerala
എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. സിപിഎം സംസ്ഥാന സമിതി അംഗമാണ് പ്രദീപ് കുമാർ.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പ്രദീപ് കുമാറിനെ തീരുമാനിച്ചത്. കോഴിക്കോട് നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് പ്രദീപ് കുമാർ. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചതായും അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കുമെന്നും പ്രദീപ് കുമാർ പറഞ്ഞു. സാധ്യതക്ക് അനുസരിച്ച് മികച്ച രീതിയിൽ ചുമതല നിർവഹിക്കാനുള്ള ശ്രമം നടത്തുമെന്നും ്അദ്ദേഹം വ്യക്തമാക്കി