World
പാക്കിസ്ഥാനിൽ സ്കൂൾ ബസിന് നേർക്ക് ബോംബാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ സ്കൂൾ ബസിന് നേർക്ക് ബോംബാക്രമണം. സ്ഫോടനത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സ്കൂൾ ബസ്സിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു