Kerala

കൈക്കൂലി കേസ്: ഇഡി അസി. ഡയറക്ടർ ശേഖർ കുമാറിന് വിജിലൻസ് ഉടൻ നോട്ടീസ് നൽകും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ മുഖ്യപ്രതി ശേഖർ കുമാറിനെതിരെ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖർ കുമാറിന് ഉടൻ നോട്ടീസ് നൽകും. ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടും ഇഡി വിജിലൻസിനോട് രേഖകൾ ആവശ്യപ്പെട്ടിട്ിടല്ല

കൈക്കൂലി പണം ഉപയോഗിച്ച് പ്രതികൾ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് വിവരം. പ്രതികളായ മോഹൻ മുരളി പുത്തൻവേലിക്കരയിൽ ഒന്നര ഏക്കർ ഭൂമി വാങ്ങി. രഞ്ജിത്ത് നായർ കൊച്ചി സിറ്റിയിൽ വീട് വാങ്ങി. പ്രതികൾ 20 കോടിയോളം രൂപ ഇഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈക്കൂലിയായി തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്

പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്റെ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും വിജിലൻസ് അറിയിച്ചു. ഇഡി കേസ് ഒത്തുത്തീർപ്പിന് വൻ തുകകൾ നൽകിയെന്നതുൾപ്പെടെ വിജിലൻസ് ഓഫീസിലേക്ക് പരാതികൾ എത്തുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!