Kerala
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 77.81 ശതമാനം വിജയം

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ 77.81 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 78.69 ശതമാനമായിരുന്നു. സയൻസ് ഗ്രൂപ്പിൽ 83.25ആണ് വിജയശതമാനം. ഹ്യൂമാനിറ്റീസിൽ 69.16 ശതമാനവും കൊമേഴ്സിൽ 74.21 ശതമാനം വിജയവുമുണ്ട്
സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 ശതമാനവുമാണ് വിജയം.
വൈകിട്ട് 3.30 മുതൽ വിവിധ വെബ്സൈറ്റുകളിൽ ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും പരീക്ഷയെഴുതി.